Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

അവിടെ ദോസ്തി ഇവിടെ ഗുസ്തി... ത്രിപുരയില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിച്ചിട്ടും ബിജെപിയുടെ രോമത്തെ തൊടാന്‍ കഴിയാത്തതില്‍ ക്ഷീണം കേരളത്തില്‍; കോണ്‍ഗ്രസും സിപിഎമ്മും കൂട്ട് കൂടിയതിനെ ചൊല്ലി കേരളത്തില്‍ തര്‍ക്കം ശക്തമാകുന്നു

03 MARCH 2023 11:18 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ വടക്കു കിഴക്കിലെ മൂന്നു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വിജയമാണ് നേടിയത്. ഫലപ്രഖ്യാപനം പൂര്‍ണമായപ്പോള്‍ മൂന്നു സംസ്ഥാനങ്ങളിലും തനിച്ചോ, സഖ്യത്തിനൊപ്പമോ അധികാരമുറപ്പിക്കാന്‍ ബിജെപിക്കായി. ഒരുഘട്ടത്തില്‍ ലീഡ് നില മാറിമറിഞ്ഞ് ത്രിപുര ബിജെപിയുടെ ഹൃദയമിടിപ്പ് കൂട്ടിയെങ്കിലും പിന്നീടെല്ലാം പ്രതീക്ഷിച്ചപോലെ തന്നെ അവസാനിച്ചു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവയ്ക്കുന്നതായി മൂന്നു സംസ്ഥാനങ്ങളിലെയും ഫലം.

ത്രിപുരയിലെ ഇടത് കോണ്‍ഗ്രസ് കൂട്ടുകെട്ടിനേറ്റ തോല്‍വിയുടെ ചൂടാറും മുന്‍പു സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ സിപിഎം തള്ളിപ്പറഞ്ഞു. പരാജയത്തിന്റെ എല്ലാ പാപഭാരവും മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ.മുഹമ്മദ് റിയാസ് കോണ്‍ഗ്രസിന്റെ തോളത്തു വച്ചു. കോണ്‍ഗ്രസുകാരെല്ലാം തന്നെ ബിജെപി ആയിപ്പോയ സംസ്ഥാനത്ത് അവരെ തിരിച്ചു കൊണ്ടു വരാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും എന്തു ചെയ്തു എന്നാണു റിയാസ് ചോദിച്ചത്.

എല്‍ഡിഎഫിനു തുടര്‍ഭരണം ലഭിച്ചതോടെ ചില യുഡിഎഫ് നേതാക്കള്‍ക്ക് ആശങ്കാരോഗം പിടിപെട്ടെന്നും റിയാസിന് ഉറപ്പുണ്ട്. ഇനിയൊരിക്കലും കേരളത്തില്‍ ഭരണം കിട്ടില്ലേ എന്നതാണ് അവരുടെ ശങ്ക. ത്രിപുരയിലെ ക്ഷീണവും കേരളത്തിലെ രോഗവും സംബന്ധിച്ച മന്ത്രിയുടെ നിരീക്ഷണങ്ങള്‍ക്കു മറുപടി പറയാന്‍ പ്രതിപക്ഷം ഉണ്ടായില്ല. അടിയന്തരപ്രമേയ നോട്ടിസിനു തുടര്‍ച്ചയായ രണ്ടാം ദിവസവും അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ സഭ ബഹിഷ്‌കരിച്ചതിനാല്‍ ശൂന്യമായ കസേരകളോടായിരുന്നു സാരോപദേശം.

അതേസമയം ത്രിപുരയിലെ കോണ്‍ഗ്രസ്- സിപിഎം സഖ്യം തോറ്റാലും ജയിച്ചാലും ശരിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് കഴിവില്ല. ത്രിപുരയില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അവിടെ കോണ്‍ഗ്രസിന് 1.6% ശതമാനം വോട്ടാണ് ഉള്ളതെങ്കിലും അവരെ ചേര്‍ത്തു നടത്തിയ നീക്കുപോക്കു ശരി തന്നെയാണ്. ബിജെപി വിജയം ഏകപക്ഷീയമാണെന്നു പറയാനാവില്ല.

അതേസമയം, കേരളത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ചില സീറ്റുകള്‍ സിപിഎമ്മിനു നഷ്ടമാകാന്‍ കാരണം ബിജെപിയും കോണ്‍ഗ്രസും പരസ്പരം വോട്ടു മറിച്ചതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം കോര്‍പറേഷനില്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച വാര്‍ഡില്‍ ബിജെപിക്കു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 559 വോട്ടുണ്ടായിരുന്നു. ഇത്തവണ 47 വോട്ടായി കുറഞ്ഞു. എല്ലാ മേഖലകളിലും അവര്‍ യോജിച്ചിട്ടുണ്ട്. പരാജയങ്ങള്‍ ഗൗരവമായി പരിശോധിച്ച് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയില്‍ 60ല്‍ 32 സീറ്റുകളില്‍ വിജയിച്ച ബിജെപി ഭരണം ഉറപ്പിച്ചു. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മണിക് സാഹ അറിയിച്ചു. നാഗാലാന്‍ഡില്‍ ബിജെപിഎന്‍ഡിപിപി സഖ്യം വിജയിച്ചപ്പോള്‍ മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. ബിജെപി 32 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലും ഐപിഎഫ്ടി ഒരു സീറ്റിലും വിജയിച്ചു. കന്നിയങ്കത്തിനിറങ്ങിയ തിപ്ര മോത്ത പാര്‍ട്ടി 13 സീറ്റുകളില്‍ വിജയിച്ചു. ഭരണപക്ഷവുമായി സഹകരിക്കുമെന്നാണ് തിപ്ര മോത്ത അറിയിച്ചത്.

മേഘാലയയില്‍ 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ നിലവിലെ ഭരണകക്ഷിയെ നയിക്കുന്ന എന്‍പിപി 26 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് എന്‍പിപി അറിയിച്ചത്. 2018ല്‍ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്, പ്രമുഖ നേതാക്കളെല്ലാം തൃണമൂലിലേക്ക് പോയതോടെ അഞ്ചു സീറ്റിലേക്ക് കൂപ്പുകുത്തി. തൃണമൂലിന്റെ മുന്നേറ്റവും ഏതാനും സീറ്റുകളില്‍ ഒതുങ്ങി. ബിജെപിക്കും കാര്യമായ മുന്നേറ്റം നടത്താനായില്ല. നാഗാലാന്‍ഡില്‍ അപ്രതീക്ഷിതമായതൊന്നും ഉണ്ടായില്ല. 37 സീറ്റോടെ എന്‍ഡിപിപി ബിജെപി സഖ്യത്തിന് ഭരണത്തുടര്‍ച്ച. എന്‍ഡിപിപി ബിജെപി സഖ്യം വോട്ടെണ്ണല്‍ ആരംഭിച്ച് ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ കേവല ഭൂരിപക്ഷം മറിടന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (43 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (2 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (4 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (4 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends