കണ്ണീരടക്കാനാവാതെ നിലവിളിച്ച് ഉറ്റവരും ബന്ധുക്കളും... അടുപ്പില്‍ നിന്ന് അബദ്ധത്തില്‍ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട് അടുപ്പില്‍ നിന്ന് അബദ്ധത്തില്‍ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബാര അടുക്കത്തു ബയല്‍ കലാനിലയത്തിലെ കെ.രത്‌നാകരന്‍ നായരുടെയും പി.പുഷ്പയുടെയും മകള്‍ പി.രശ്മി(23)യാണ് മരിച്ചത്.
ജനുവരി 21-ന് വൈകുന്നേരം് 5.30-ന് മുളിയാര്‍ ബേര്‍ക്കയിലെ അമ്മാവന്റെ വീട്ടില്‍വെച്ചായിരുന്നു അപകടം സംഭവിച്ചത്. മണ്ണെണ്ണ സ്റ്റൗവില്‍ നിന്ന് ചൂടുവെള്ളം എടുത്ത് തിരിയുന്നതിനിടെ പിറകുവശത്ത് വസ്ത്രത്തില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോയി.
മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന രശ്മിയെ ശസ്ത്രക്രിയക്കുശേഷം കഴിഞ്ഞാഴ്ച കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു.
വ്യഴാഴ്ച രാവിലെ ഏഴിനായിരുന്നു അന്ത്യം. പൊയിനാച്ചി ടൗണിലെ ഓണ്‍ലൈന്‍ സേവനകേന്ദ്രത്തില്‍ ജീവനക്കാരിയായിരുന്നു. ചട്ടഞ്ചാല്‍ ത്രയം കലാകേന്ദ്രത്തില്‍ നൃത്തവിദ്യാര്‍ഥിയായിരുന്ന രശ്മി വിവിധ നൃത്തപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടത്തി. ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha



























