ബൈക്കില്‍ ഭര്‍ത്താവിനോടൊന്നിച്ച് പോകവേ ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം... ഭര്‍ത്താവ് പരുക്കുകളോടെ ആശുപത്രിയില്‍

അപ്രതീക്ഷിത വേര്‍പാട്... ഭര്‍ത്താവിനൊപ്പം വീട്ടുസാധനങ്ങളുമായി ബൈക്കില്‍ പോകവേ ടോറസ് ലോറിയിടിച്ച് സ്ത്രീ മരിച്ചു. കാഞ്ഞാണി ആനക്കാട് സ്വദേശി ഷീജ(55)യാണ് തത്ക്ഷണം മരിച്ചത്.
കാഞ്ഞാണി സിംല ബാര്‍ ജീവനക്കാരന്‍ പള്ളിത്തറ ശശിധരന്റെ ഭാര്യയാണ്. സിംല ബാര്‍ കഴിഞ്ഞുള്ള വളവില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30-നായിരുന്നു അപകടം നടന്നത്.
ബൈക്ക് അപകടത്തില്‍ മറിഞ്ഞതോടെ ടോറസ് ഷീജയുടെ മേല്‍ കയറുകയായിരുന്നു. തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും. ശശിധരനെ പരിക്കുകളോടെ ഒളരി മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് സംസ്ഥാനപാതയില്‍ കുറച്ചുനേരം ഗതാഗതം സ്തംഭിച്ചു.
അന്തിക്കാട് എസ്.എച്ച്.ഒ. പി.കെ. ദാസ്, എസ്.ഐ. എ. ഹബീബ് എന്നിവരടങ്ങുന്ന പോലീസ് സ്ഥലത്തെത്തി. നാട്ടികയില്‍നിന്ന് അഗ്‌നിരക്ഷാസേനയും എത്തിയിരുന്നു. ഷീജ തൊഴിലുറപ്പ് തൊഴിലാളിയാണ്. പോലീസ് നടപടിക്കുശേഷം സംസകാരം ഇന്ന് നടക്കും.
"
https://www.facebook.com/Malayalivartha



























