നാടിന്റെ വികസനം തടയാനുള്ള ശ്രമം... കേന്ദ്രത്തിനെതിരെ നിയമസഭയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി നിയമസഭയില്‍ . കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ്. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു. ഇത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി.
2016 ലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകാരമാണ് തുടര്‍ഭരണം. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു.
74000 കോടിയുടെ 933 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി .
എന്നാല്‍ പ്രതിപക്ഷം നിയസഭയില്‍ ഷുഹൈബ് വധക്കേസിനെ കുറിച്ച് ചോദ്യങ്ങളുന്നയിച്ചില്ല. അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ചോദ്യം ചോദിക്കാതിരുന്നത്. ചോദ്യോത്തര വേളയില്‍ പരിഗണിച്ച വിഷയം ഇന്നലെ അനുമതി നല്‍കാതെ തള്ളിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























