കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചിരിക്കുകയാണ്; 2016 ലെ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകരമായിട്ടാണ് ഇപ്പോഴുംഅധികാരത്തിൽ ഇരിക്കുന്നത്; നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്; നിയമസഭയിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നിയമസഭയിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്ന ഗുരുതര ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത് . കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചിരിക്കുകയാണ്. ഇത് ഗൗരവമായി കാണണമെന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചിരിക്കുന്നത് .
2016 ലെ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകരമായിട്ടാണ് ഇപ്പോഴുംഅധികാരത്തിൽ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു തൊഴിലില്ലായ്മ സംസ്ഥാനത്ത് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. 74000 കോടിയുടെ 933 പദ്ധതികൾക്ക് അംഗീകാരം കൊടുത്തു കഴിഞ്ഞു . ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകൾ കൃത്യ സമയത്ത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ദേശീയ ജലപാത പദ്ധതി പ്രദേശത്തെ പുനരധിവാസത്തിനുള്ള നടപടികൾ ഫലപ്രദമായി നടപ്പിലാക്കി വരുന്നു നല്ല പ്രതികരണങ്ങൾ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം അതിവേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നുസെപ്റ്റംബറിൽ ആദ്യ കപ്പൽ എത്തിക്കാൻ ശ്രമിക്കുന്നുസംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി മേഖല മാറുംപ്രദേശത്ത് ജനങ്ങളെ ഇതിന്റെ പങ്കാളികളാക്കും.അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബിയിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha



























