പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരു മരണം..... മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

പെരുമ്പാവൂരിലെ അല്ലപ്രയില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഒഡിഷ സ്വദേശി രത്തന്‍ കുമാര്‍ മബല്‍ എന്നയാളാണ് മരിച്ചത്.
മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരും ഇതരസംസ്ഥാനക്കാരാണ്. മുടിക്കല്‍ സ്വദേശിയായ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള പ്ലൈക്കോണ്‍ ലാമിനേറ്റ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്.
വന്‍ ശബ്ദത്തോടെ ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്നു. സ്ഫോടനത്തില്‍ നെഞ്ചില്‍ ഗുരുതര പരിക്കേറ്റ രത്തന്‍ കുമാര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി കൂടെ ജോലിചെയ്യുന്നവര്‍ പറയുന്നു. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha



























