സമരത്തിനൊരുങ്ങി റേഷന്‍ വ്യാപാരികള്‍.... തുല്യവേതനമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു

കേരളത്തിലെ റേഷന്‍ വിതരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു. വിവിധ ആവശ്യങ്ങളാണ് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്നത്.
ഇ-പോസ് ഇലക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. .ഇ-പോസ് മെഷീന്‍ തകരാര്‍ നിമിത്തം റേഷന്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി വ്യാപാരികള്‍ .
അരിവിഹിതം വെട്ടിക്കുറച്ചതിനെതിരേയും പ്രതിഷേധം കടുപ്പിക്കാനാണ് വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























