Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

വരുംവര്‍ഷങ്ങളില്‍ കേരളം ബി.ജെ.പി. ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിടത്ത് ദോസ്തിയും മറ്റൊരിടത്ത് ഗുസ്തിയുമായി ആരാണ് നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.

03 MARCH 2023 02:01 PM IST
മലയാളി വാര്‍ത്ത

വരുംവര്‍ഷങ്ങളില്‍ കേരളം ബി.ജെ.പി. ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിടത്ത് ദോസ്തിയും മറ്റൊരിടത്ത് ഗുസ്തിയുമായി ആരാണ് നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ഗോവയിലും നാഗാലാന്‍ഡിലും മേഘാലയയിലും സംഭവിച്ചതുതന്നെ കേരളത്തിലും സംഭവിക്കും. വരുംവര്‍ഷങ്ങളില്‍ കേരളം ബി.ജെ.പി. ഭരിക്കും.''-മോദി പറഞ്ഞു. അടിവരയിട്ട മോദിയുടെ വാക്കുകള്‍ കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക്ും നേതാക്കള്‍ക്കും ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും കേസുകളും, നേതാക്കളുടെ അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും ചര്‍ജ്ജയായി കൊണ്ടിരിക്കുന്ന കാലമാണിത്. ആ സാഹചര്യത്തിലാണ് ബിജെപിയും ആര്‍ എസ് എസും ആദ്്യം ക്രിസ്ത്യന്‍ സംഘടനകളുമായും പിന്നീട് മുസ്ലീം സ്ംഘടനകളുമായും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയെ രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തില്ല. എന്നാല്‍ സിപിഎം അതിനെ വലിയ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുകയും കോണ്‍ഗ്രസ് ചര്‍ച്ചയെ കുറിച്ച് മറുപടി പറയണമെന്ന ഒരു കടങ്കഥയും പിണറായി വിജയന്‍ തൊടുത്തു വിട്ടു.

ഏതാനും ദിവസങ്ങള്‍ മുസ്ലീം രാഷ്ട്രീയം ചര്‍ച്ച ചെയ്‌തെങ്കിലും പിണറായി സര്‍ക്കാരിനെതിരെ ഇഡിയും മറ്റ് ഏജന്‍സികളും നടത്തുന്ന അന്വേഷണത്തിന്റെ വാര്‍ത്തകള്‍ക്കിടയില്‍ പിണറായി വിജയന്‍ തൊടുത്തുവിട്ട ഇസ്ലാം ആര്‍ എസ് എസ് ചര്‍ച്ചകള്‍ അപ്രത്യക്ഷമായി മാറുകയായിരുന്നു. കരുതികൂട്ടയിരുന്ന ബിജെപി അവസരം വന്നപ്പോള്‍ പ്രധാനമന്ത്രിയെ കൊണ്ട് തന്നെ അത് പ്രഖ്യാപിക്കാന്‍ സാഹചര്യമൊരുക്കി. കേരളവും ബിജെപി ഭരിക്കും.

കോണ്‍ഗ്രസുമായി കൈകോര്‍ത്തിട്ടും സി.പി.എമ്മിന് ത്രിപുരയില്‍ പ്രതിപക്ഷനേതൃസ്ഥാനം പോലും നിലനിറുത്താനായില്ല. കന്നിയങ്കത്തില്‍ 13 സീറ്റുനേടിയ തിപ്രമോത്തയാണ് രണ്ടാമത്തെ വലിയ കക്ഷിയായത്. സി.പി.എമ്മിന് 11 സീറ്റും കോണ്‍ഗ്രസിന് മൂന്നുസീറ്റുമാണ് ലഭിച്ചത്. ബി.ജെ.പി.ക്ക് കഴിഞ്ഞതവണത്തെക്കാള്‍ നാലുസീറ്റ് കുറഞ്ഞു. എന്നാല്‍, കേവലഭൂരിപക്ഷത്തിന് 31 സീറ്റുവേണ്ടിടത്ത് അവര്‍ തനിച്ച് 32 എണ്ണം നേടി. കഴിഞ്ഞതവണ ഒരിടത്തും ജയിക്കാതിരുന്ന കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തിയപ്പോള്‍ 16 സീറ്റുണ്ടായിരുന്ന സി.പി.എമ്മിനാണ് ക്ഷീണം പറ്റിയത്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും പിന്തുണച്ച സ്വതന്ത്രനും തോറ്റു. ബി.ജെ.പി. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. ഒരുസീറ്റിലേക്കൊതുങ്ങി. കഴിഞ്ഞതവണ എട്ടിടത്ത് ജയിച്ചിരുന്നു.

ലോക്സഭാതിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഭരണപക്ഷ ക്യാമ്പില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്ന അധികാരത്തുടര്‍ച്ചകളാണ് ബി.ജെ.പി.ക്ക് ലഭിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ പതിവ് രാഷ്ട്രീയചേരുവകള്‍ക്കുപകരം പ്രാദേശികരാഷ്ട്രീയത്തിനും പ്രാദേശികവിഷയങ്ങള്‍ക്കും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പുകളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലങ്ങളായി അരങ്ങേറിയിരുന്നത്.

പ്രാദേശികപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നോ നാഗാലാന്‍ഡ് മാതൃകയില്‍ പ്രതിപക്ഷനിരയെപ്പോലും ഭരണപക്ഷത്തേക്ക് ചേര്‍ക്കുന്ന തന്ത്രങ്ങള്‍ പ്രയോഗിച്ചോ ബി.ജെ.പി. അധികാരത്തിലേക്ക് കടന്നുകയറിയിരിക്കുന്നു. എന്നാല്‍, തിപ്രമോത്ത എന്ന പ്രാദേശികപാര്‍ട്ടി ഇക്കുറി ബി.ജെ.പി.യുടെ നീക്കത്തിന് ഒരുപരീക്ഷണമായിരുന്നു. അതുകണക്കിലെടുത്ത് തിപ്രമോത്തയെ സ്വാധീനിക്കാനും ഒപ്പംചേര്‍ക്കാനുമുള്ള നീക്കം ബി.ജെ.പി. ആരംഭിച്ചിട്ടുണ്ട്. തിപ്രലാന്‍ഡ് എന്ന ആവശ്യമൊഴികെയുള്ള തിപ്രമോത്തയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് ബി.ജെ.പി. വ്യക്തമാക്കിയിട്ടുണ്ട്.

2023-ലെ തിരഞ്ഞെടുപ്പ് പറയുന്നത് രണ്ടുകാര്യങ്ങളാണ്. ഒന്ന്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. കാര്യമായ വേരോട്ടമുണ്ടാക്കുന്നു. രണ്ട്, കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒതുക്കപ്പെടുന്നു. ലോക്സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യനീക്കം പല കോണുകളില്‍നിന്ന് ഉയരുന്നതിനിടെ, ത്രിപുരയിലെ ഇടത്-കോണ്‍ഗ്രസ് സഖ്യം പ്രധാന പരീക്ഷണമായിരുന്നു. ബംഗാളിനുപിന്നാലെ ത്രിപുരയിലും ഈനീക്കം വിജയം കണ്ടില്ല. പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ പഴികേട്ട ഈ സഖ്യതീരുമാനം ഇടതുപാര്‍ട്ടികള്‍ ഇനി തുടരാനിടയില്ല. വിശാല പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്ക് ആലോചിച്ചും ആസൂത്രണംചെയ്തും കരുക്കള്‍ നീക്കണമെന്നും ഫലങ്ങള്‍ നിര്‍ദേശിക്കുന്നു.

അതേസമയം കേരളത്തില്‍ പിണറായി വിജയനെ ഒതുക്കി തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണ്ടു തുടങ്ങിയിരിക്കുന്നു. ഗോവിന്ദന്‍ മാഷ് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണ പോസ്റ്ററുകളില്‍ നിന്ന പിണറായി വിജയന്‍ ഏറെകുറെ പുറത്തായിരിക്കുകയാണ്. കേസും അന്വേഷണങ്ങളും ആരോപണങ്ങളും നേരിടാന്‍ കഴിയാതെ പിണറായി വലിയ സമ്മര്‍ദ്ദത്തിലാണ്. അതിനിടയില്‍ പാര്‍ട്ടിയില്‍ നിന്ന് ഒതുക്കുന്നതിന്റെ ലക്ഷണങ്ങളും വന്നു കൊണ്ടിരിക്കുകയാണ്.

ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്നതും ഇഡിയുടെ അന്വേഷണവും കൈകോര്‍ക്കുകയാണെങ്കില്‍ കേരളത്തിലും സിപിഎം ഭരണ് കാര്യത്തില്‍ മാറി ചിന്തിക്കേണ്ടി വരും. നരേന്ദ്രമോദി കേരളത്തിന്റെ സാഹചര്യം മൊത്തം കണക്കിലെടുത്താണ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്കുന്ന തരത്തില്‍ കേരളം പിടിക്കും എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (44 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (3 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (4 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (4 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends