Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പ്രണയവും ആ വല്ലരിയില്‍ പൂക്കുന്ന ജീവിതവും പുതുതലമുറയെ സംഭവന ചെയ്യുന്നതാണ് ലോകത്തിന്റെ പൊതു രീതി. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നത് കാരണം ജപ്പാനില്‍ നടത്തിയ സര്‍വ്വേയിലാണ് റൊമാന്‍സ് തീരെ കുറയുന്നതായി കണ്ടെത്തിയത്. വിവാഹ പൂര്‍വ്വ പ്രണയത്തെ സര്‍ക്കാര്‍ തന്നെ എതിര്‍ക്കുന്നതിനാല്‍ പലരും റൊമാന്‍സില്‍ നിന്നും പിന്മാറി വിവാഹ ജീവിതം തന്നെ ഉപേക്ഷിച്ചു.

03 MARCH 2023 02:35 PM IST
മലയാളി വാര്‍ത്ത

പ്രണയവും ആ വല്ലരിയില്‍ പൂക്കുന്ന ജീവിതവും പുതുതലമുറയെ സംഭവന ചെയ്യുന്നതാണ് ലോകത്തിന്റെ പൊതു രീതി. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നത് കാരണം ജപ്പാനില്‍ നടത്തിയ സര്‍വ്വേയിലാണ് റൊമാന്‍സ് തീരെ കുറയുന്നതായി കണ്ടെത്തിയത്. വിവാഹ പൂര്‍വ്വ പ്രണയത്തെ സര്‍ക്കാര്‍ തന്നെ എതിര്‍ക്കുന്നതിനാല്‍ പലരും റൊമാന്‍സില്‍ നിന്നും പിന്മാറി വിവാഹ ജീവിതം തന്നെ ഉപേക്ഷിച്ചു.

അതുകൊണ്ട് യുവജനതയ്ക്ക് പ്രണയത്തോട് താല്‍പര്യം കുറയുന്നുവെന്ന ആശങ്കയിലാണ് ജപ്പാന്‍. ഈ താല്‍പര്യക്കുറവാണ് രാജ്യത്ത് വിവാഹ നിരക്കും ജനന നിരക്കും കുറയാന്‍ കാരണമെന്ന് ഒരു ജാപ്പനീസ് നേതാവ് തന്നെ അവകാശപ്പെട്ടിരുന്നു. പണപ്പെരുപ്പം കാരണം കുടുംബം കെട്ടിപ്പടുക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ പ്രണയിക്കാനോ കുടുംബജീവിതം ആരംഭിക്കാനോ ശ്രമിക്കുന്നില്ല.

ജാപ്പനീസ് ജനതയുടെ പ്രണയ താല്‍പര്യങ്ങള്‍ കണ്ടെത്താന്‍ ഒരു സര്‍വേ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഈ മാസം 24 ന് നടന്ന ഒരു പ്രാദേശിക സര്‍ക്കാര്‍ യോഗത്തില്‍ കണ്‍സര്‍വേറ്റീവ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നരിസെ ഇഷിദയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ജാപ്പനീസ് യുവസമൂഹത്തിന്റെ പ്രണയഭാവി നിര്‍ണ്ണയിക്കാന്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാജ്യത്തിന്റെ ജനന നിരക്ക് മെച്ചപ്പെടുത്തുന്നതിന് ഈ ഡാറ്റ എങ്ങനെ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചില്ല. 'പണം ചിലവാകുന്നത് ആലോചിക്കുന്നത് കൊണ്ടല്ല ജനന നിരക്ക് കുറയുന്നത്. മറിച്ച് വിവാഹത്തിന് മുമ്പുള്ള പ്രണയം രാജ്യത്ത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു എന്നതാണ് പ്രശ്നം', ഇഷിദ കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ ജനിപ്പിക്കാന്‍ ജപ്പാന്‍ പണം നല്‍കുമെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇഷിദയുടെ പരാമര്‍ശം. കുറഞ്ഞ ജനനനിരക്ക് പ്രതിസന്ധിയാണ് ജപ്പാന്‍ നേരിടുന്നതെന്നും യുവാക്കളെ കൂടുതല്‍ കുട്ടികളുണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ രാജ്യം സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കുമെന്നും കിഷിദ പറഞ്ഞിരുന്നു. സാമ്പത്തിക കാരണങ്ങളാല്‍ വൈകി വിവാഹം കഴിക്കുന്നതും കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതും സമീപകാല ദശകങ്ങളില്‍ ജപ്പാനിലെ പതിവ് കാഴ്ചയാണ്. ..'

'ഇഷിദ ഒരു തരത്തില്‍ ശരിയായിരിക്കാം.ഇന്നത്തെ യുവാക്കള്‍ക്ക് പരമ്പരാഗത ആശയവിനിമയ കഴിവുകള്‍ ഇല്ലായിരിക്കാം. പക്ഷേ അവര്‍ ഓണ്‍ലൈനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വളരെ നന്നായി ആശയവിനിമയം നടത്തുന്നു.ആധുനിക സാങ്കേതികവിദ്യയിലൂടെ എന്റെ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രണയം നന്നായി അവതരിപ്പിക്കുന്നത് ഞാന്‍ കാണുന്നുണ്ട്.ഇഷിദയ്ക്ക് ഇതൊക്കെ കാണാന്‍ കഴിയണമെന്നില്ല.',

ജാപ്പനീസ് നഗരമായ സപ്പോറോയിലെ ഹോക്കൈഡോ ബങ്കിയോ സര്‍വകലാശാലയിലെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പ്രൊഫസറായ മക്കോട്ടോ വാടാനബെ പറഞ്ഞു. 'യുവാക്കള്‍ക്ക് ഇപ്പോഴും വിവാഹം കഴിക്കണം, കുടുംബം ഉണ്ടാകണം, കൂടുതല്‍ കുട്ടികളുണ്ടാകണം, പക്ഷേ അവര്‍ക്ക് സ്വന്തമായി വീടോ കാറോ വാങ്ങാന്‍ കഴിയില്ലെന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജപ്പാനിലെ യാഥാസ്ഥിതിക സമൂഹവും ജാപ്പനീസ് സമൂഹത്തിലെ പ്രണയം കുറയ്ക്കുന്നു. അതുമൂലം ജനന നിരക്ക് കുറയുന്നുവെന്ന് ഇഷിദ പറയുന്നു. 'ഒരു പൊതു സ്ഥലത്ത് പ്രണയിക്കുന്നത് ഞങ്ങള്‍ ലജ്ജാകരമാണെന്ന് കരുതുന്നു.നിങ്ങള്‍ ഇത് ചെയ്യുകയാണെങ്കില്‍, ആളുകള്‍ നിങ്ങളെ നോക്കാന്‍ തുടങ്ങും. ഈ പ്രവൃത്തി അവര്‍ ഇഷ്ടപ്പെടുന്നില്ല.മറ്റ് രാജ്യങ്ങളിലെ സിനിമകളിലോ ടിവിയിലോ ആളുകള്‍ പൊതുസ്ഥലത്ത് കൈ കൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ഞങ്ങള്‍ കാണുന്നു. പക്ഷേ എന്റെ കാമുകന്‍ ആളുകള്‍ക്ക് മുന്നില്‍ ഇത് ചെയ്താല്‍ ഞാന്‍ വളരെ അസ്വസ്ഥയാകും', ഒരു വിദ്യാര്‍ഥിനി പറഞ്ഞു.

ജപ്പാനിലെ ജനസംഖ്യ രണ്ട് പതിറ്റാണ്ടെങ്കിലും കുറയുന്ന നിലയില്‍ തുടരുമെന്ന് വിദഗ്ധര്‍ പറയുന്നു.2017-ല്‍ ജപ്പാനിലെ ജനസംഖ്യ 128 ദശലക്ഷമായിരുന്നു. 2021ല്‍ ഇത് 12 കോടി 57 ലക്ഷമായി കുറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം2022 ന്റെ ആദ്യ പകുതിയില്‍ 384,942 കുട്ടികള്‍ മാത്രമാണ് ജനിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5 ശതമാനം കുറവാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

മാറി വന്ന ജീവിത സാഹചര്യങ്ങളും വ്യാവസായിക മേഖലയില്‍ ജപ്പാന്‍ നേരിടുന്ന പ്രതിസന്ധിയും യുവാക്കളെ നിരാശാരാക്കിയിട്ടുണ്ട്. നിരാശ ജീവിതത്തിന്റെ എല്ലാ ഭാഗത്തും വ്യാപിച്ചതോടെ പണപ്പെരുപ്പവും കൂടിയിരിക്കുകയാണ്. സാമ്പത്തിക ഉന്നതിയില്‍ നിന്നും തകര്‍ച്ചയിലേയ്ക്ക് വീണു കൊണ്ടിരിക്കുന്ന രാജ്യത്ത് യുവാക്കള്‍ക്ക് നിരാശ ബാധിച്ചതില്‍ അതിശയമില്ല. അതുമാത്രമല്ല യുവജനതയില്‍ നല്ലൊരു വിഭാഗവും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ തേടി വരുന്നുണ്ട് .

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (41 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (2 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (3 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (3 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends