സി എം രവീന്ദ്രനെ അറസ്റ്റ് ചെയ്യണമെങ്കിൽ പോലീസ് പ്രൊട്ടക്ഷൻ വേണം; സെക്രട്ടറിയേറ്റിന്റെ പരിധിയിലോ അല്ലെങ്കിൽ നിയമസഭയുടെ പരിധിയിലോ ആയിരിക്കാം അദ്ദേഹം ജോലി ചെയ്തു കൊണ്ടിരിക്കുന്നത്; അവിടെ നിന്ന് അറസ്റ്റ് ചെയ്യാൻ പോലീസിന്റെ സഹായം ആവശ്യമാണ്; കേരള പോലീസിനെ സഹായമില്ലാതെ ഇ ഡിക്ക് അറസ്റ്റ് ചെയ്യാൻ സാധക്കില്ല; തുറന്നടിച്ച് റിട്ടയേർഡ് എസ് പി ജോർജ്ജ് ജോസഫ്

സി എം രവീന്ദ്രൻ ചോദ്യം ചെയ്യാൻ ഹാജരായില്ലെങ്കിൽ ഇഡിക്ക് മുന്നിലുള്ള അടുത്ത വഴി എന്താണ്? തീർച്ചയായിട്ടും അറസ്റ്റ് എന്ന മാർഗത്തിലേക്ക് നീങ്ങുകയാണ് ചെയ്യേണ്ടത് എന്ന് തുറന്നു പറയുകയാണ് റിട്ടയേഡ് എസ പി ജോർജ് ജോസഫ്. പക്ഷേ അറസ്റ്റ് എന്ന രീതിയിലേക്ക് കടക്കുമ്പോൾ അത് അത്ര പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ല. കാരണം സി എം രവീന്ദ്രൻ ചില്ലറക്കാരനല്ല. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളാണ്. അങ്ങനെയുള്ള ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ എന്തൊക്കെ കടമ്പകൾ ഇഡി കടക്കേണ്ടതായിട്ടുണ്ട് എന്ന് പറയുകയാണ് ജോർജ് ജോസഫ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :സാധാരണ രീതിയിൽ ചോദ്യം ചെയ്യാൻ ഹാജരായിട്ടില്ല എങ്കിൽ അറസ്റ്റ് ചെയ്യാൻ സാധിക്കും പക്ഷേ അറസ്റ്റ് ചെയ്യണമെങ്കിൽ പോലീസ് പ്രൊട്ടക്ഷൻ വേണം.സെക്രട്ടറിയേറ്റിന്റെ പരിധിയിലോ അല്ലെങ്കിൽ നിയമസഭയുടെ പരിധിയിലും ആയിരിക്കാം അദ്ദേഹം ഉറങ്ങുന്നതോ ജോലി ചെയ്തുകൊണ്ടിരിക്കുന്നതോ. അവിടെ നിന്ന് അറസ്റ്റ് ചെയ്യാൻ പോലീസിന്റെ സഹായം ആവശ്യമാണ്. കേരള പോലീസിനെ സഹായമില്ലാതെ അറസ്റ്റ് ചെയ്യാൻ സാധക്കില്ല .
ഇതുപോലുള്ള ഏജൻസികൾക്ക് സി എം രവീന്ദ്രനെ പോലെ ഉള്ള ഒരാളെ അറസ്റ്റ് ചെയ്യണമെങ്കിൽ മറ്റൊരു ഏജൻസിയുടെ സഹായത്തോടെ മാത്രമേ അറസ്റ്റ് ചെയ്യാൻ പറ്റൂ. ഇല്ലെങ്കിൽ കേന്ദ്രത്തിൽ നിന്ന് അവർക്ക് അതിന് ആവശ്യമായിട്ടുള്ള സംരക്ഷണം കിട്ടിയിരിക്കണം . കേരള പോലീസിനെ അവിശ്വസിക്കുന്ന സാഹചര്യമാണ് ഉള്ളതെങ്കിൽ കേന്ദ്രത്തിൽ നിന്നും പ്രൊട്ടക്ഷൻ സ്വീകരിക്കാവുന്നതാണ് .പ്രത്യേക പ്രൊട്ടക്ഷനോട് കൂടെ തന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കും .
അങ്ങനെയുള്ള സാഹചര്യങ്ങൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. ബംഗാളിൽ മമതാ ബാനർജി ഉണ്ടായിരുന്ന സമയത്ത് അവിടുത്തെ ഡിജിപി റാങ്കിലുള്ള ഒരാളെ അറസ്റ്റ് ചെയ്തത് കേന്ദ്രത്തിന്റെ സഹായത്തോടെയായിരുന്നു. കേന്ദ്രത്തിൽ നിന്നും സിആർപിഎഫ് ഒക്കെ വന്നായിരുന്നു അന്ന് ആ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ പോയത്.ഇതുപോലുള്ള സംഭവങ്ങൾ പഞ്ചാബിലും ബംഗാളിലും ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇപ്പോൾ കേരളത്തിലെ ഈ കേസ് വളരെ വിവാദമായതാണ്. അതുകൊണ്ട് കേന്ദ്രത്തിന്റെ സഹായത്തോടെ അല്ലെങ്കിൽ കേന്ദ്ര പോലീസിന്റെ സഹായത്തോടെ മാത്രമേ അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. മാത്രമല്ല കേന്ദ്രം പോലീസ് സഹായം ചെയ്തേ പറ്റൂ എന്ന സാഹചര്യം ആണ് നിലവിലുള്ളതെന്നാണ് റിട്ടയേർഡ് എസ്പി ജോർജ് ജോസഫ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha



























