Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഹെലികോപ്ടറിന് കാത്തിരുന്ന് പിണറായി;ജനങ്ങളെ മുടിക്കാന്‍ ഓരോ കോളും കൊണ്ട് വന്നോളും,കടംകയറി മുടിഞ്ഞ് നില്‍ക്കുമ്പോള്‍ തന്നെ കോപ്ടര്‍ വാടകയ്ക്ക് എടുക്കണം

03 MARCH 2023 04:24 PM IST
മലയാളി വാര്‍ത്ത

ഇനി താഴെയും നിലത്തുമൊന്നുമല്ല മുഖ്യനങ്ങ് ഇളകും കേട്ടോ. 80 ലക്ഷത്തിന് വാടകയ്ക്ക് എടുക്കുന്ന ഹെലികോപ്ടര്‍ തലസ്ഥാനത്ത് എത്താന്‍ ഇനി 15 ദിവസം കൂടി. ജനങ്ങള്‍ മുണ്ട് മുറുക്കി ഉടുത്ത് ജീവിക്കുമ്പോള്‍ അടുത്ത ധൂര്‍ത്ത്. മുഖ്യമന്ത്രിയും ഗവര്‍ണറുമടക്കം വി.ഐ.പികളുടെ യാത്രയ്ക്കും വ്യോമനിരീക്ഷണത്തിനുമായാണ് കോപ്ടര്‍ വാങ്ങുന്നതെന്നാണ് വെപ്പ്. എന്നാല്‍ കറുപ്പ് കാണരുത് അതിന് നിലത്തൂടെ പോകാന്‍ വയ്യ പറക്കണം അതാണ് സംഭവം. 3 വര്‍ഷത്തേക്കാണ് കരാര്‍. അപ്പോഴേക്ക് പറന്ന് പൊടിക്കാന്‍ പോകുന്നത് കോടികള്‍. ചീഫ്‌സെക്രട്ടറി ആവശ്യപ്പെട്ടാല്‍ വ്യോമ, നാവികസേനകള്‍ കോപ്ടര്‍ അയയ്ക്കും. പക്ഷെ സര്‍ക്കാരിന് അതുവേണ്ട, കടംകയറി മുടിഞ്ഞ് നില്‍ക്കുമ്പോള്‍ തന്നെ കോപ്ടര്‍ വാടകയ്ക്ക് എടുക്കണം. 50 ലക്ഷം രൂപയുടെ ബിഡ് ബോണ്ട് നല്‍കി കരാറൊപ്പിട്ടാലുടന്‍ കോപ്ടറെത്തിക്കും. ആറ് വി.ഐ.പികള്‍ക്ക് സഞ്ചരിക്കാനാവുന്ന 11സീറ്റുള്ള ഫ്രഞ്ച് നിര്‍മ്മിത ഇരട്ടഎന്‍ജിന്‍ കോപ്ടറിന്റെ ഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെ ശമ്പളം, പാര്‍ക്കിംഗ് ഫീസ് സഹിതമാണ് 80ലക്ഷം മാസവാടക. രണ്ട് പൈലറ്റുമാര്‍, എന്‍ജിനീയറിംഗ് മെയിന്റനന്‍സ് ജീവനക്കാരടക്കം എട്ടുപേര്‍ കോപ്ടറിനൊപ്പമുണ്ടാവും. അറ്റകുറ്റപ്പണിക്ക് ചാലക്കുടിയില്‍ അവര്‍ക്ക് ഹാംഗര്‍യൂണിറ്റുണ്ട്. 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് ചിപ്‌സണ്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പൊലീസ് ചര്‍ച്ചനടത്തി പറക്കല്‍ സമയം 25 മണിക്കൂറാക്കി. അധികം പറന്നാല്‍ മണിക്കൂറിന് 90,000 രൂപ നല്‍കണം. 3 വര്‍ഷത്തേക്കാണ് കരാര്‍.

ആവശ്യങ്ങള്‍ക്ക് സേന കോപ്ടര്‍ റെഡിയാണ് പക്ഷെ പിണറായിക്ക് അത് പിടിക്കൂല്ല.
1)ചീഫ്‌സെക്രട്ടറി ആവശ്യപ്പെട്ടാല്‍ വ്യോമ, നാവികസേനകള്‍ കോപ്ടര്‍ അയയ്ക്കും.
2)ചെലവ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പണമിടപാടില്‍ കുറയ്ക്കും.
3)ഏത് കാലാവസ്ഥയിലും പറക്കും, രക്ഷാദൗത്യങ്ങള്‍ നടത്തും
4)സ്വകാര്യ കോപ്ടറിന് 18% ജി.എസ്.ടി. സേനാകോപ്ടറിന് നികുതി വേണ്ട. അധിക ബാധ്യത ഉണ്ടാകാതിരിക്കാന്‍ പോംവഴികള്‍ ഉണ്ടായിട്ടും കേന്ദ്രത്തോട് ചെറുതാകാന്‍ പിണരായി തയ്യാറല്ല. അതുകൊണ്ട് ഖജനാവിലെ കാശെടുത്ത് കോപ്ടര്‍ വാടകയ്ക്ക് എടുക്കും. 9.6 കോടി ഒരുവര്‍ഷം കോപ്ടറിന് വാടക നല്‍കാന്‍ 22 ലക്ഷംഅറ്റകുറ്റപ്പണിക്ക്. മാസം 12ലക്ഷം, പാര്‍ക്കിംഗിന് 10 ലക്ഷം.

മുഖ്യമന്ത്രിയുടെഹെലികോപ്ടര്‍ യാത്ര ജനങ്ങളെ പേടിച്ചെന്നാണ് പ്രതിപക്ഷത്തിന്‍രെ കളിയാക്കല്‍. താങ്ങാനാവത്ത നികുതിഭാരം കയറ്റിവച്ച മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുമെന്ന ഭയത്താലാണ് ആകാശയാത്രയ്ക്ക് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. സ്വപ്ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ കല്ലുവച്ചകള്ളം പറഞ്ഞത്. മുഖ്യമന്ത്രിയുമായി താന്‍ പല തവണ കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്ന വ്യക്തമാക്കിയതോടെ ഓടിയൊളിക്കേണ്ട സ്ഥിതിയിലാണ് മുഖ്യമന്ത്രി.ഹെലികോപ്ടര്‍ യാത്രകൊണ്ടൊന്നും പ്രതിഷേധം കെട്ടടങ്ങില്ല. ആകാശത്തും പ്രതിഷേധിച്ച ചരിത്രമുള്ളവരാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍. സ്വപ്നയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ നിയമസഭയോടും മാത്യു കുഴല്‍നാടന്‍ എം.എല്‍.എയോടും ക്ഷമാപണം നടത്താനുള്ള ആര്‍ജവമുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.

കോപ്ടര്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ന്യായീകരണം. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവയവങ്ങളെത്തിക്കല്‍, വ്യോമനിരീക്ഷണം, മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, തീരദേശത്തും വിനോദ സഞ്ചാരതീര്‍ത്ഥാടന മേഖലകളിലും നിരീക്ഷണം എന്നിവയാണ് ദൗത്യങ്ങള്‍. തമിഴ്‌നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്‌റിമാര്‍ക്കായി ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നത് ചിപ്‌സണാണ്.നേരത്തേ 1.71കോടി മാസവാടകയ്‌ക്കെടുത്ത ഹെലികോപ്ടര്‍ മാവോയിസ്റ്റ് വേട്ടയ്ക്കും രക്ഷാദൗത്യങ്ങള്‍ക്കും ഉപയോഗിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. രാത്രിയിലടക്കം പ്രതികൂല കാലാവസ്ഥയില്‍ പറക്കാമെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും, കാറ്റു വീശിയാലോ മഴക്കാറ് കണ്ടാലോ പറന്നില്ല. മാവോയിസ്റ്റ് നിരീക്ഷണത്തിന് പോയപ്പോള്‍ വനത്തിന്റെ പച്ചപ്പ് മാത്രമേ കാണാനായുള്ളൂ. കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകള്‍ കടന്നുകളയുന്നെന്ന് തീവ്രവാദ വിരുദ്ധസേന പറയുന്നു. എങ്ങനെ നോക്കിയാലും മലയാളികളുടെ തലവിധി, എല്ലാതെ എന്ത് പറയാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (4 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends