പാര്‍ട്ടിയില്‍ വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത സ്ഥിതി... എം.കെ.രാഘവന്‍ എം.പിയുടെ വിമര്‍ശനത്തില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് റിപ്പോര്‍ട്ട് നല്‍കി

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ എം.കെ.രാഘവന്‍ എം.പിയുടെ വിമര്‍ശനത്തില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് റിപ്പോര്‍ട്ട് നല്‍കി. പൊതുവേദിയിലെ പരസ്യപരാമര്‍ശം ശരിയായില്ല. പരാമര്‍ശം അനുചിതവും അനവസരത്തിലുമാണെന്നും കെ.പി.സി.സി പ്രസിഡന്റിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നായിരുന്നു രാഘവന്റെ പരാമര്‍ശം. പാര്‍ട്ടിയില്‍ വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ലീഗില്‍ പോലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം.കെ.രാഘവന്‍ കോഴിക്കോട്ട് പറഞ്ഞു. പി.ശങ്കരന്‍ സ്മാരക പുരസ്‌കാരം കെ.പിസിസി മുന്‍ അധ്യക്ഷന്‍ വി,എം സുധീരന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തെ എം.കെ രാഘവന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
https://www.facebook.com/Malayalivartha



























