Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പിണറായി വെറും തറ​ഗുണ്ട! മോളും മോനും ഉപയോ​ഗിച്ചു.. വീണ്ടും വെടി പൊട്ടിച്ച് സ്വപ്ന... രവീന്ദ്രൻ തേഞ്ഞു; ഇഡിയുടെ മിന്നൽ നീക്കമിങ്ങനെ....

03 MARCH 2023 09:56 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷൻ കോഴ കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ വാട്‌സ്ആപ് ചാറ്റുകൾ പുറത്ത് വന്നതിൽ ഏറ്റവുമധികം കുരുക്കായത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കാരണം ഇതിലെല്ലാം പരാമർശിക്കപ്പെടുന്ന പ്രധാനപ്പെട്ട കഥാപാത്രമായി മുഖ്യമന്ത്രി മാറുകയാണ്.

ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകളാണ് നിലവിൽ പുറത്തായത്. സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടത് സി. എം രവീന്ദ്രനെ അറിയിച്ചെന്ന് ചാറ്റിൽ ശിവശങ്കർ പറയുന്നുണ്ട്.

അതിനിടയിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപങ്ങളും കുറ്റപ്പെടുത്തലുമാണ് സ്വപ്ന സുരേഷും നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വപ്‌ന സുരേഷ്. പ്രമുഖ ഗുണ്ടയാണ് മുഖ്യമന്ത്രി എന്ന് സ്വപ്‌ന ആരോപിച്ചു. ഭാര്യയ്‌ക്കും മകനും മകൾക്കും വേണ്ടി തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് പിണറായി വിജയനെന്ന് ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

മണിക്കൂറുകളോളം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ജോലി സംബന്ധമായും ബിസിനസ്സുകൾ സംബന്ധിച്ചുമാണ് സംസാരിച്ചത്. ചിലനേരങ്ങളിൽ ചർച്ചകളിൽ ശിവശങ്കറും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും തന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നുവെന്ന് സ്വപ്‌ന സുരേഷ് ചോദിച്ചു.

നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് സ്വപ്ന സുരേഷ് ചോദിച്ചു. മുഖ്യമന്ത്രിയെ കണ്ട തീയതികൾ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി. തന്നെ അറിയില്ലെന്നതിനുള്ള വ്യക്തമായ തെളിവ് മുഖ്യമന്ത്രി പുറത്തുവിടണം. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്നും സ്വപ്ന വെല്ലുവിളിച്ചു. പിണറായി വിജയനെ കണ്ട തീയതികൾ പുറത്തുവിടാൻ താൻ തയ്യാറാണെന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ തന്ത്രമാണ് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ആളുകളുടെ ശ്രദ്ധ തിരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്തെങ്കിലും പുറത്തുവന്നാൽ പാർട്ടി വക്താക്കൾ ചാനൽ ചർച്ചകളിൽ മറ്റും വന്ന് കള്ളങ്ങൾ പടച്ചുവിടും. കേരളത്തിലെ മനുഷ്യർക്ക് വിവരമുണ്ടെങ്കിൽ സത്യമെന്താണെന്ന് മനസിലാക്കാൻ കഴിയും. താൻ പ്രമുഖ ഗുണ്ട ആണെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. അതിന്റേതായ പ്രത്യാഘാതങ്ങൾ തനിക്ക് ഏൽക്കുന്നുണ്ടെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.

നോർക്കയിൽ തന്നെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്പേസ് പാർക്കിലെ ജോലിക്ക് മുമ്പ് തന്നെ നോർക്കയിൽ നിയമിക്കാൻ ശിവശങ്കർ ശ്രമിച്ചിരുന്നു. ഇത് മുഖ്യമന്ത്രിക്കും അറിയാം, ഇതിനിടയിലാണ് എം എ യൂസഫലിയുടെ എതിർപ്പ് വരുന്നത്. ഇതേത്തുടർന്നാണ് സ്പേസ് പാർക്കിൽ തന്നെ നിയമിക്കാൻ തീരുമാനമായതെന്നാണ് സ്വപ്ന പറയുന്നത്.

കച്ചവടങ്ങളുടെ കണ്ണിയായ താൻ രാജി വച്ചതറിഞ്ഞാണ് സിഎം രവീന്ദ്രൻ ഞെട്ടിയത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താൻ. യുഎഇ കോൺസുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകൾ നിലയ്ക്കുമോ എന്ന് സിഎം രവീന്ദ്രൻ ഭയന്നുവെന്നും യൂസഫലി എന്തുകൊണ്ട് തന്നെ എതിർത്തുവെന്നതിനെക്കുറിച്ച് പിന്നീട് വെളിപ്പെടുത്താമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

നേരത്തെ സ്വപ്ന സുരേഷിനു ജോലി തരപ്പെടുത്തി കൊടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞതായി അവകാശപ്പെട്ട് എം.ശിവശങ്കര്‍ സ്വപ്നയ്ക്ക് അയച്ച വാട്‌സാപ് സന്ദേശം പുറത്തുവന്നിരുന്നു. 2019 ജൂലൈ 31നായിരുന്നു ഈ സന്ദേശം. ''മുഖ്യമന്ത്രി നിനക്കൊരു ജോലി ശരിയാക്കി തരാന്‍ പറഞ്ഞു. ജോലി ചെറുതാണെങ്കിലും ശമ്പളം ഇരട്ടിയായിരിക്കും'' എന്നായിരുന്നു പരാമര്‍ശം. ഇന്നലെ മുഖ്യമന്ത്രി സഭയില്‍ ഇക്കാര്യം നിഷേധിച്ചു. ഇതിനു പിന്നാലെയാണ് പുതിയ ചാറ്റുകളും പുറത്തുവന്നത്.

സ്വപ്നയ്‌ക്ക് നോർക്കയുടെ സ്ഥാപനത്തിൽ ജോലി നൽകുന്ന കാര്യങ്ങളടക്കം ചാറ്റിൽ വ്യക്തമാണ്. ഒപ്പം ചാറ്റിൽ സുഖ വിവരങ്ങൾ അന്വേഷിക്കുന്നുമുണ്ട്. ഭക്ഷണം കഴിച്ചോ എന്ന സ്വപ്നയുടെ ചോദ്യത്തിന് കഞ്ഞി കുടിച്ചെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. താൻ സാൻഡ് വിച്ച് കഴിച്ചെന്ന് സ്വപ്നയും പറയുന്നു. എന്നാൽ സ്വപ്നയുടെയും ശിവശങ്കറിന്റേതുമായി പ്രചരിക്കുന്ന ചാറ്റുകളുടെ ആധികാരികത സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

നിങ്ങളെ ഇത്ര തകർന്ന അവസ്ഥയിൽ കണ്ടിട്ടില്ലെന്നും തനിക്കത് സഹിക്കാനാകില്ലെന്നും ആശങ്കപ്പെടേണ്ടെന്നും എല്ലാം ശരിയാകുമെന്നും ശിവശങ്കർ സ്വപ്നയോട് പറഞ്ഞു. സുഖമില്ലെന്ന സ്വപ്‌ന മറുപടി നൽകുമ്പോൾ കുറച്ച് ഉറങ്ങാനും ശിവശങ്കർ ഉപദേശിക്കുന്നു. നോർക്കയുടെ സ്ഥാപനത്തിൽ ജോലി ലഭിച്ചാൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്തേണ്ടി വരുമെന്നും ശിവശങ്കർ സൂചന നൽകി.

കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്‌നയ്‌ക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ. നോർക്കയുടെ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിൽ ജോലി നൽകാമെന്നാണ് ശിവശങ്കറിന്റെ വാഗ്ദാനം. എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും, എല്ലാവരും അംഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകി. നിങ്ങളുടെ രാജിയിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഞെട്ടിയെന്നും ചാറ്റിൽ പറയുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങള്‍. സ്വപ്നയും ശിവശങ്കറുമായി നടത്തിയ വാട്‌സാപ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റു ചെയ്തത്.

അതേസമയം, ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർക്ക് ഇഡി നോട്ടീസ്. പിബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്ന് ഇഡി ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നി‍ർദ്ദശിച്ചത്. ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി.

7ാം തിയതി ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്. രാവിലെ 10.30 ന് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആണ് നിർദ്ദേശം. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇ.ഡിയുടെ നീക്കം. ഇ.ഡി നോട്ടീസ് അനുസരിച്ച് പി ബി നൂഹ് ഇന്ന് തന്നെ ഹാജരായേക്കും.

വിവാദ കരാറിനും കേസിനും ശേഷമാണ ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി പിബി നൂഹ് ചുമതലയേൽക്കുന്നത്. എങ്കിലും ഓഫിസ് രേഖകളിലടക്കം വ്യക്തത വരുത്താനാണ് സിഇഒയെ നോട്ടീസ് നൽകി വരുത്തുന്നത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇ ഡിയുടെ നീക്കം.

ഫെബ്രുവരി 27ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. രണ്ടാമതും നോട്ടീസ് നൽകിയ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി എം രവീന്ദ്രൻ നിർബന്ധിതനായേക്കും. അതല്ലെങ്കിൽ കോടതിയെ സമീപിച്ച് വാറന്റ് നേടിയെടുക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് ഇ ഡിക്ക് പോകാനാകും.

നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രവീന്ദ്രൻ ഇ ഡിയെ അറിയിച്ചിരുന്നത്. നേരത്തേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയപ്പോഴും രവീന്ദ്രൻ പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നിയമസഭയിലും വാട്സാപ്പ് ചാറ്റുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയും മാത്യൂ കുഴൽനാടനും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു. താൻ സ്വപ്നയെ കണ്ടിട്ടില്ല, ഇക്കാര്യത്തിൽ ഒന്നുമറിയില്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോൺസുലേറ്റിലെ ചില പ്രശ്നങ്ങൾ കാരണം സ്വപ്നാ സുരേഷിന് ഹൈദരാബാദിലേയ്ക്ക് സ്ഥലം മാറേണ്ടിവന്നു.

തുടർന്ന് അവിടെ നിന്ന് രാജി വയ്ക്കാൻ അവർ നിർബന്ധിതയാകുന്നു. പിന്നീട് മറ്റൊരു ജോലി വേണമെന്ന ആവശ്യം ഇവർ ശിവശങ്കറിനോട് പറയുന്നു. നോർക്കയുടെ കീഴിൽ ഒരു നിക്ഷേപ കമ്പനി തുടങ്ങാൻ തീരുമാനമായിട്ടുണ്ടെന്നും. നോർക്ക അധികൃതരുമായി സി എം രവീന്ദ്രൻ സ്വപ്നയുടെ ജോലിക്കാര്യം സംസാരിച്ചിട്ടുണ്ടെന്നുമാണ് ഇതിന് മറുപടിയായി ശിവശങ്കർ ചാറ്റിൽ പറയുന്നത്.

കോൺസുലേറ്റിലെ സ്വപ്നയുടെ ജോലി നഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ സി എം രവീന്ദ്രൻ ഞെട്ടിപ്പോയി എന്ന് ശിവശങ്കർ പറയുന്നതും ചാറ്റിൽ വ്യക്തമാണ്. കൂടാതെ സ്വപ്നയ്ക്ക് ജോലി നഷ്ടപ്പെടാൻ കാരണം യൂസഫലി ആണെന്ന് ശിവശങ്കർ രവീന്ദ്രനോട് പറയുന്നു. അങ്ങനെയെങ്കിൽ നോർക്കയിലെ ജോലിക്കാര്യം വരുമ്പോഴും ഇയാൾ എതിർക്കില്ലേ എന്ന് രവീന്ദ്രൻ ചോദിച്ചതായും ശിവശങ്കർ സ്വപ്നയോട് പറയുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ല എന്നും ശിവശങ്കറിന്റെ ചാറ്റിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്.

ഈ സംഭവങ്ങൾ ആയുധമാക്കി മാറ്റാനാണ് പ്രതിപക്ഷവും തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാ​ഗമായി മുഖ്യമന്ത്രിക്കെതിരെ പ്രതിരോധം തീർക്കുകയാണ്. സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കരന്റെ ചാറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമായ സ്ഥിതിക്ക് പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ ഒട്ടം തന്നെ യോഗ്യതയില്ല. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകള്‍ സംബന്ധിച്ചും ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് തുറന്ന് പറയുന്നുണ്ട്.

നോര്‍ക്കയില്‍ സ്വപ്നയെ നിയമിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നുള്ളത് ഗൗരവതരമാണ്. സ്വപ്ന യുഎഇ കോണ്‍സുലേറ്റില്‍ നിന്നും രാജിവെച്ചതറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഞെട്ടിയത് ഇനി അനധികൃത കച്ചവടം എങ്ങനെ നടത്തുമെന്ന് ആലോചിച്ചിട്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാകും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (5 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends