Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കോടികൾ തുലച്ച് വിദേശത്ത് ടൂർ പോകാതെ തമിഴ്നാട്ടിൽ പോയി പഠിക്ക് പിണറായി!

03 MARCH 2023 09:59 PM IST
മലയാളി വാര്‍ത്ത

കെഎസ്ആർടിസി രക്ഷപ്പെടുന്നതിനായി നടപടി സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. ഈ അവസരത്തിൽ ചെന്നൈയിലൂടെ തമിഴ്നാട് സ്റ്റേറ്റ് ബസിലെ യാത്രയെ കുറിച്ച് വിവരിക്കുയാണ് ബിന്ദു എം എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്ത്രീകൾക്ക് തമിഴ്നാട്ടിലുള്ള സൗജന്യയാത്രയെ കുറിച്ച് വിവരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസം ചെന്നൈയിൽ ബസിൽ യാത്ര ചെയ്തപ്പോൾ ലഭിച്ച ടിക്കറ്റാണിത്.തുക രേഖപ്പെടുത്തിയിട്ടില്ല കാരണം സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. യാത് ചെയ്തത് 77 കിലോമീറ്റർ. കോയംപേഡ് എന്ന സ്ഥലത്തും നിന്നും മഹാബലിപുരം വരെ ഒന്നര മണിക്കൂർ യാത്ര. നിങ്ങൾ തമിഴ് നാട്ടുകാരിയാണോ എന്ന് ചോദിക്കില്ല. APL/ BPL തരം തിരിവില്ല. അവരുടെ നാട്ടിൽ ചെന്ന് സൗജന്യം പറ്റുന്നു എന്ന ഭാവമേയില്ല,

വളരെ മര്യാദയോടെയും ബഹുമാനത്തോടെയും സൗജന്യ യാത്രയ്ക്കും ടിക്കറ്റ് തരും. സ്ത്രീകളെല്ലാം വളരെ അന്തസ്സോടെയും അഭിമാനത്തോടെയും ഈ സoവിധാനം അവരുടേത് എന്ന ഭാവത്തോടെ യാത്ര ചെയ്യുന്നു. സൗജന്യമായതുകൊണ്ട് ബസ്സിനു കുറവൊന്നും ഇല്ല. ഇടതടവില്ലാതെ ബസ് വന്നു കൊണ്ടേയിരിക്കും. സൗജന്യ യാത്രക്കാർ എന്ന പുച്ഛഭാവമൊന്നും പുരുഷൻമാരായ സഹയാത്രികർക്കില്ല.

അൻപാർന്ന തോഴർകൾ

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (TNSTC) നിലവിൽ വന്നത് 1972 ൽ. കേരളത്തിൽ (തിരുവതാംകൂറിൽ ) വന്നതിന് (1938) '34 വർഷങ്ങൾക്ക് ശേഷം .ഇന്ന് തമിഴ്നാട്ടിലെ 38 ജില്ലകളിലും സർവീസ് നടത്തുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് കേർപ്പറേഷൻ.

ദിവസ യാത്രക്കാരുടെ എണ്ണം 30 ലക്ഷം. 321 ഡിപ്പോ, 21678 ബസുകൾ, 1,23 ,317 ജീവനക്കാർ, 3.6 മില്യൻ ദിവസവരുമാനം, ഈ റോഡിലുള്ള 'Institute of Road and Transport Technology എന്ന സ്ഥാപനം. 5 വർക്ക്ഷോപ്പുകൾ. വലിയ സിറ്റികളിൽ സിറ്റി ബസുകൾ അതിനു പ്രത്യേകം സംവിധാനം. എല്ലാ ബസിലും തിരുവള്ളുവരുടെ പടവും തിരുക്കുറിലിലെ രണ്ടു വരികളും.

വിദ്യാർത്ഥികൾക്ക് യാത്ര പൂർണ്ണമായും സൗജന്യം. 807 പുതിയ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും അപേക്ഷ പുതുതായി ക്ഷണിച്ചിരിക്കുന്നു. എയർപോർട്ടിലേക്ക് മെട്രോയിലോ, ബസിലോ യാത്ര ചെയ്താൽ എയർപോർട്ടിൽ പോകുന്നു എന്നതിൻ്റെ പേരിൽ കൊള്ളയടിയില്ല. സാദാ നിരക്കു തന്നെ. അവിടെ ചെന്നാൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന അതേ തുകയിൽ നല്ല ഭക്ഷണം കഴിക്കാൻ ക്യാൻറ്റിൻ. (മൂന്ന് പേര് ഭക്ഷണം കഴിച്ചപ്പോൾ 225 രൂപ) Airport ജീവനക്കാരും, യാത്രക്കാരും ഉൾപ്പെടെ ആർക്കും കഴിക്കാം.

ഇത് എഴുതാൻ കാരണം കേരളത്തിൽ കൺസഷൻ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണം ചുരുക്കുന്നതിന് ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന വാർത്ത കേൾക്കുന്നതുകൊണ്ടാണ്. ജീവനക്കാർക്ക് പ്രവർത്തന മികവ് നോക്കിയും ഗഡുക്കളായും ശബളം കൊടുക്കുന്നതിനെക്കുറിച്ച് തീരുമാനങ്ങൾ വരുന്നതു കൊണ്ടാണ്.

തമിഴ്നാട് ഇന്ന് വരെ ഭരിച്ചത് പ്രാദേശിക പാർട്ടികളാണ്. ഇന്നും ഭരണത്തിൽ അവരാണ്. കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം മാറിയും തിരിഞ്ഞും കിട്ടിയ അവസരത്തിലൂടെ ഇടതുപക്ഷം 33 വർഷത്തിലധികം ഭരിച്ചു.ഈ സംവിധാനത്തെ മെച്ചപ്പെടുത്താൻ നിങ്ങൾ എന്ത് ചെയ്തു എന്ന് ഒന്ന് ആത്മാർത്ഥമായി പരിശോധിക്കു. എന്തുകൊണ്ട് നഷ്ടക്കണക്കുകൾ.അതിൽ എത്രത്തോളം വസ്തുതയുണ്ട്.

കേവലമായ നഷ്ടക്കണക്കുകൾ പറഞ്ഞ് അടച്ചു പൂട്ടുവാൻ കഴിയുന്ന സ്ഥാപനമാണോ ഇത്. കേരളത്തിൻ്റെ സാമൂഹിക, സാംസ്‌കാരിക, പൊതുമണ്ഡലങ്ങളിലെ വളർച്ചക്ക് KSRTC വഹിച്ച പങ്ക് എത്ര വലുതാണ്. ഇന്നും ആയിരക്കണക്കിനു കോടിയുടെ ആസ്തിയുള്ള സ്ഥാപനം. സ്ഥാപനത്തോട് കൂറുള്ളവരെ അർഹമായ സ്ഥാനത്ത് ഇരുത്തു .നശിപ്പിക്കാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയവർ ഈ സ്ഥാപനം ഇല്ലാതാക്കും. ഹേ ഭരണാധികാരികളെ നാണമുണ്ടോ നിങ്ങൾക്ക്. കൺസഷൻ നിഷേധിച്ചും ശമ്പളം കുറച്ചും KSRTC യെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു .

വിഷയങ്ങൾ ഒന്ന് പഠിക്കാൻ ശ്രമിക്കു, കോടികൾ തുലച്ച് വിദേശത്ത് പോകേണ്ട, തമിഴ്നാട്ടിൽ ഒന്ന് പോയി പഠിച്ചിട്ടു വരു അവിടെ എങ്ങനെയാണ് ഈ സംവിധാനം ലാഭത്തിൽ പ്രവർത്തിക്കുന്നതെന്ന് എങ്ങനെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്ര അനുവദിക്കുന്നതെന്ന് ജീവനക്കാരെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന്.

നശിപ്പിച്ച് നാറാണക്കല്ലിട്ട് ഇത് മുതലാളിക്ക് കൊടുക്കുവാൻ വേണ്ടിയല്ല, നന്നാക്കാൻ വേണ്ടി ഒന്നു പഠിക്കൂ. രാജാവ് പ്രജാക്ഷേമതാല്പര്യാർത്ഥം തുടങ്ങി പിന്നീട് നാട്ടുകാരൻ അവൻ്റെ ഭൂമി വിട്ടു നൽകി നികുതി കൊടുത്ത് അദ്ധ്വാനിച്ച് ഉണ്ടായതാണ്. അല്ലാതെ ബിജു പ്രഭാകറിൻ്റെയും മന്ത്രി ആൻ്റണി രാജ്യവിൻ്റെയും ഔദാര്യമല്ല, തറവാട്ട് സ്വത്തുമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (4 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends