നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍... ബെല്‍സ് പാള്‍സി രോഗം ബാധിച്ചു...

നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍. മുഖം ഒരു വശത്തേക്ക് താത്‌കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സ തേടിയ വിവരം മിഥുൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ.
ഒരു കണ്ണ് അടയും, പക്ഷേ മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ട് കണ്ണും ഒരുമിച്ച് അടയ്ക്കാന്‍ കുറച്ചു പാടുണ്ട്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുന്‍ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ടെന്നും മിഥുന്‍ പറഞ്ഞു.
മുഖത്തെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന തളർച്ചയാണ് ബെൽസ് പാൾസി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യൽ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യൽ നെർവുകൾ ആണ്യ പൂർണമായും ഭേദപ്പെടുത്താൻ കഴിയുന്ന സാധാരണ രോഗമാണിത്. പ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് ഈ അസുഖം വന്നിരുന്നു. മലയാള നടനും മിമിക്രി താരവുമായ മനോജിനും ഈ അസുഖം വന്നിരുന്നു.
https://www.facebook.com/Malayalivartha



























