ജല സുരക്ഷയിലേക്കുള്ള ആദ്യ ചുവടുവെപ്പ് : ജല ബജറ്റ് ശില്പശാല നടത്തി....

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ജല ബജറ്റ് ശില്പശാല നടത്തി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു, ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. ഇന്ത്യയില്‍ ഒരു സംസ്ഥാനം ആദ്യമായാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജല ബജറ്റ് തയ്യാറാക്കുന്നത്.
ആദ്യഘട്ടമായി ഓരോ ജില്ലയില്‍ നിന്നും ഒരു ബ്ലോക്ക് പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത് ജല ദൗര്‍ലഭ്യം രൂക്ഷമായ പ്രദേശം എന്ന നിലയിലാണ് മലപ്പുറം ജില്ലയില്‍ നിന്നും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തിട്ടുള്ളത്. ഭാവിയില്‍ ജലസേചനത്തിനും കുടിവെള്ളത്തിനും പദ്ധതി തയ്യാറാക്കുമ്പോള്‍ അടിസ്ഥാന രേഖയായി ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് ബഡ്ജറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിവി സക്കറിയ, ടി പി വാസുദേവൻ മാസ്റ്റർ, പി കെ ബാബുരാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്, ചെറുകാവ് വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങല്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ജിതിന്‍ റിസോഴ്സ് പേഴ്സണ്‍ സുരേന്ദ്രന്‍ എന്നിവർ ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് പട്ടാളത്തില്‍, ജോയിൻ ബി.ഡി.ഒ കിഷോര്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സാങ്കേതിക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























