തലസ്ഥാനത്ത് ഇത് ആദ്യം... ഇന്ത്യന്‍ ആര്‍മിയും ഫ്രഞ്ച് ആര്‍മിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം തിരുവനന്തപുരത്ത്

ഇന്ത്യന്‍ ആര്‍മിയും ഫ്രഞ്ച് ആര്‍മിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം തിരുവനന്തപുരത്ത്. 'FRINJEX-23'മാര്‍ച്ച് 07, 08 തീയതികളില്‍ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ വെച്ച് നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോര്‍മാറ്റില്‍ സൈനിക അഭ്യാസത്തില്‍ ഏര്‍പ്പെടുന്നത്.
ഫ്രഞ്ച് മറൈന്‍ റെജിമെന്റിന്റെ DIXMUDE ദൗത്യത്തിന്റെ ഭാഗമാണ് ഫ്രഞ്ച് സംഘം. തന്ത്രപരമായ തലത്തില്‍ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വര്‍ധിപ്പിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യന്‍ ആര്‍മി ട്രൂപ്പുകളും ഫ്രഞ്ച് ആറാം ലൈറ്റ് ആര്‍മര്‍ഡ് ബ്രിഗേഡും ചേര്‍ന്ന് എക്കാലത്തെയും വലിയ സംഘത്തെ അണിനിരത്തുന്ന ഈ അഭ്യാസത്തിന്റെ ആശയവും പങ്കാളിത്തവും അതുല്യമാണ്. പ്രതികൂല സാഹചര്യത്തില്‍ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും എന്ന പ്രമേയത്തിനെ അടിസ്ഥാനമാക്കിയാണ് ഈ അഭ്യാസം.
https://www.facebook.com/Malayalivartha



























