ഒടുവില്‍ പിടിയില്‍... എറണാകുളം വരാപ്പുഴയില്‍ പടക്ക സംഭരണശാല പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായ സംഭവത്തില്‍ കേസിലെ മുഖ്യ പ്രതിയും പടക്കശാലയുടെ ഉടമയുമായ ജെന്‍സണ്‍ അറസ്റ്റില്‍.....

എറണാകുളത്ത് പടക്ക സംഭരണശാല പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മുഖ്യ പ്രതിയും പടക്കശാലയുടെ ഉടമയുമായ ജെന്‍സണ്‍ അറസ്റ്റിലായി. വടക്കാഞ്ചേരിയിലുള്ള സുഹൃത്തിനൊപ്പം കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസിന്റെ വലയിലായത്.
നേരത്തെ ഇയാളുടെ സഹോദരന്‍ ജെയ്‌സണെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ജെയ്‌സണ്‍. അനധികൃത പടക്ക നിര്‍മാണശാലയിലെ മേല്‍നോട്ടക്കാരനായിരുന്നു ജെയ്‌സണ്‍. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കേസിലെ രണ്ടാം പ്രതിയായ മത്തായിയെ ഇനിയും പിടികൂടാനുണ്ട്. പടക്ക വില്‍പ്പനയ്ക്കുള്ള ലൈസന്‍സിന്റെ മറവില്‍ ഇവിടെ നടന്നത് പടക്ക നിര്‍മാണമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജെയ്‌സണ്‍ എന്നയാള്‍ക്ക് പടക്കം വില്‍പ്പനക്കുള്ള ലൈസന്‍സ് മാത്രമാണ് ഉള്ളത്. അതിന്റെ മറവില്‍ അനധികൃതമായി വന്‍തോതില്‍ പടക്കം സൂക്ഷിക്കുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പടക്കശാലയില്‍ സ്‌ഫോടനം സംഭവിച്ചത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. മൂന്ന് കൂട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
പൂര്‍ണമായും തകര്‍ന്ന പടക്കശാലയുടെ സമീപത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ ഒറ്റനില വീട്ടിലാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
"
https://www.facebook.com/Malayalivartha



























