Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഇത് അതുക്കും മേലെ... എവിടെയും പറന്നിറങ്ങാന്‍ കരുത്തേകുന്ന പടക്കോപ്പ് വികസിപ്പിച്ച് ഇന്ത്യ; എത്ര ദുര്‍ഘടം പിടിച്ച പ്രദേശത്തും അനായാസം കടന്നെത്താന്‍ സഹായിക്കുന്നു; ട്രക്കുകള്‍ക്കും ഹെലികോപ്ടറുകള്‍ക്കും കടന്നെത്താനാകാത്ത അതിര്‍ത്തി പ്രദേശങ്ങളില്‍ പോലും ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകും

04 MARCH 2023 09:35 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സൈന്യത്തിന് കരുത്തായി പുതിയ പടക്കോപ്പുകള്‍ എത്തുകയാണ്. എത്ര ദുര്‍ഘടം പിടിച്ച പ്രദേശത്തും അനായാസം കടന്നെത്താന്‍ സഹായിക്കുന്ന പടക്കോപ്പാണിത്. പ്രതികൂല കാലാവസ്ഥ മൂലം ട്രക്കുകള്‍ക്കും ഹെലികോപ്ടറുകള്‍ക്കും കടന്നെത്താനാകാത്ത അതിര്‍ത്തി പ്രദേശങ്ങളില്‍ പോലും ഇന്ത്യന്‍ സൈന്യത്തിന് മേധാവിത്വം നല്‍കാന്‍ പോകുന്ന ജെറ്റ് പാക്ക് സ്യൂട്ടുകളാണ് ഈ വിശേഷണത്തിന് ആധാരം.

ജെറ്റ് സ്യൂട്ടുകള്‍ സേനയുടെ ഭാഗമാകുന്നതോടെ വിമാനത്തിന്റെ സഹായമില്ലാതെ തന്നെ ഓരോ സൈനികനും ചിറകേകാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പ്. ധരിച്ചിരിക്കുന്ന ആള്‍ക്ക് അനായാസം വായുവില്‍ ഉയര്‍ന്ന് പൊങ്ങി പത്ത് കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ജെറ്റ് സ്യൂട്ടുകള്‍ സ്വന്തമാക്കാനാണ് ഇന്ത്യന്‍ സൈന്യം പദ്ധതി തയ്യാറാക്കുന്നത്.

ആയുധധാരിയായ സൈനികന് യഥേഷ്ടം വായുവിലൂടെ സഞ്ചരിക്കാമെന്നതിനാല്‍ അതിര്‍ത്തി നിരീക്ഷണത്തിനും സംരക്ഷണത്തിനും ജെറ്റ് സ്യൂട്ടുകള്‍ മുതല്‍ക്കൂട്ടായി മാറും. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനും ഉപയോഗപ്രദമാണ്. വാതക-ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന 48-ഓളം ജെറ്റ് പാക്ക് സ്യൂട്ടുകള്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ വാങ്ങാനുള്ള പ്രൊപ്പോസല്‍ സൈന്യം തയ്യാറാക്കി കഴിഞ്ഞതായാണ് വിവരം.

ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അബ്‌സൊല്യൂട്ട് കോംപോസിറ്റ് പ്രൈവറ്റ് ലിമിറ്റഡാണ് ഇന്ത്യന്‍ സൈന്യത്തിനായി ജെറ്റ് പാക്ക് സ്യൂട്ടുമകള്‍ നിര്‍മിച്ച് നല്‍കാനൊരുങ്ങുന്നത് എന്നാണ് വിവരം. ഇന്ത്യന്‍ സൈന്യത്തിന് ഏറെ പുതുമയുള്ളതാണെങ്കിലും മറ്റു പല ലോകരാജ്യങ്ങളും നിലവില്‍ ജെറ്റ് സ്യൂട്ടുകള്‍ സൈനികാവശ്യത്തിനായി പരീക്ഷിച്ച് വരുന്നുണ്ട്. ബ്രിട്ടീഷ് നേവിയും റോയല്‍ മറീന്‍സും സംയുക്തമായി ജെറ്റ് സ്യൂട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

അതേസമയം ഇന്ത്യന്‍ ആര്‍മിയും ഫ്രഞ്ച് ആര്‍മിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസത്തിന് തലസ്ഥാന നഗരി വേദിയാകും. 'FRINJEX-23' സൈനിക അഭ്യാസം മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോര്‍മാറ്റില്‍ സൈനിക അഭ്യാസത്തില്‍ ഏര്‍പ്പെടുന്നത്.

ഫ്രഞ്ച് മറൈന്‍ റെജിമെന്റിന്റെ DIXMUDE ദൗത്യത്തിന്റെ ഭാഗമാണ് അഭ്യാസത്തിനെത്തുന്ന ഫ്രഞ്ച് സംഘം. തന്ത്രപരമായ തലത്തില്‍ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം. 'പ്രതികൂല സാഹചര്യത്തില്‍ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യന്‍ ആര്‍മി ട്രൂപ്പുകളും ഫ്രഞ്ച് ആറാം ലൈറ്റ് ആര്‍മര്‍ഡ് ബ്രിഗേഡും ചേര്‍ന്ന് എക്കാലത്തെയും വലിയ സംഘത്തെ അണിനിരത്തുന്ന സൈനികാഭ്യാസം നടക്കുക.

സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ അടിത്തറ ഉണ്ടാക്കാന്‍ സംയുക്ത സൈനികാഭ്യാസം വഴി കഴിയും എന്നാണ് വിലയിരുത്തുന്നത്.

അതേസമയം വര്‍ഷങ്ങളോളം നീണ്ട പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം ശത്രുവിനെതിരെ ഉയര്‍ന്ന ഉയരമുള്ള പര്‍വത പ്രദേശങ്ങളില്‍ വിന്യസിക്കാന്‍ കഴിയുന്ന, തദ്ദേശീയമായി നിര്‍മ്മിച്ച ആയുധമായ അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ സൈന്യം പ്രതിരോധ വകുപ്പിന് സമര്‍പ്പിച്ചു.

ഈ തോക്കുകളില്‍ 310 എണ്ണം തദ്ദേശീയമായി ഏറ്റെടുക്കണമെന്ന് സൈന്യം ശുപാര്‍ശ ചെയ്തിട്ടുണ്ട്, ഈ നിര്‍ദ്ദേശം രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ ഏറ്റെടുക്കല്‍ സമിതി ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ചൈനയുമായി ഇന്ത്യന്‍ സേന മുഖാമുഖം നില്‍ക്കുന്ന അതിര്‍ത്തിയിലെ മലനിരകളില്‍ ഇന്ത്യന്‍ സേനക്ക് കാവലാളാകും ഈ പടക്കോപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (4 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends