തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം... അഗ്‌നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു... സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം

തൃശൂരിലെ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന് തീപിടുത്തമുണ്ടായി. അഗ്‌നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകള്‍ തീയണയ്ക്കാനായി ശ്രമിക്കുന്നുണ്ട്. തുടക്കത്തില്‍ തീ ആളി പടര്‍ന്നിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഭാഗികമായി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
എന്നാല്‍ കനത്ത പുക എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്. ചില വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. കൂടുതല്‍ വാഹനങ്ങള്‍ കത്തുന്നതിനു മുമ്പായി അവ സ്ഥലത്തുനിന്നു മാറ്റാനും കഴിഞ്ഞു.
സര്‍വീസ് സെന്ററിന്റെ ഭാഗത്തു നിന്നാണ് തീ പടര്‍ന്നതെന്നാണു സൂചനകള്‍. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്യം തീ പടര്‍ന്നത് കണ്ടെത്തിയത്. ഇവര്‍ ഉടന്‍തന്നെ വിവരം അറിയിച്ചതിനാല്‍ മറ്റു വാഹനങ്ങള്‍ പെട്ടെന്നു മാറ്റാനും കഴിഞ്ഞു. അതേസമയം, സര്‍വീസ് സെന്റര്‍ കത്തിനശിച്ചുപോയി.
വാഹനങ്ങളുടെ സര്‍വീസിനും മറ്റുമായി ഉപയോഗിക്കുന്ന ഓയിലുകള്‍ നിലത്ത് പരന്നു കിടക്കുന്നത് അഗ്‌നിരക്ഷാസേനാംഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. എത്ര വാഹനങ്ങള്‍ കത്തിനശിച്ചുവെന്നത് അറിവായിട്ടില്ല.
https://www.facebook.com/Malayalivartha



























