ജനങ്ങള്‍ വലയുന്നു... ബ്രഹ്മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക... സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി കളക്ടര്‍

ബ്രഹ്മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക. കൊച്ചിയിലെ പ്രധാന സ്ഥലങ്ങളായ വൈറ്റില, കടവന്ത്ര, കലൂര്‍, ഇന്‍ഫ്രാപാര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളില്‍ പുക മൂടിയിരിക്കുകയാണ്. പത്തിലധികം അഗ്‌നിരക്ഷാസേനകള്‍ ബ്രഹ്മപുരത്ത് തീയണയ്ക്കാനായി ശ്രമം തുടരുന്നു.
ബുധനാഴ്ച വൈകുന്നേരം 4.15ന് ആരംഭിച്ച തീപിടിത്തം അണയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തീ മാലിന്യക്കൂമ്പാരത്തില്‍ പടര്‍ന്നുപിടിച്ചതോടെ വന്‍ തോതില്‍ ആളിക്കത്തി. ശക്തമായ കാറ്റില്‍ കൂടുതല്‍ മാലിന്യങ്ങളിലേക്ക് തീ പടര്‍ന്നതാണ് തീയണയ്ക്കുന്നതിലെ പ്രധാന വെല്ലുവിളി.
കനത്ത പുക കാരണം സമീപവാസികള്‍ക്കാകെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടായ രൂക്ഷഗന്ധം അന്തരീക്ഷത്തിലാകെ നിറഞ്ഞു നില്‍ക്കുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
https://www.facebook.com/Malayalivartha



























