Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

മുന്‍ വൈദ്യുതി മന്ത്രി ആര്യാടനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ്: ഒന്നും നാലും പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തി , ഒന്നാം സാക്ഷി ഏപ്രില്‍ 13 ന് ഹാജരാകാന്‍ ഉത്തരവ്,രണ്ടും മൂന്നും പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു

04 MARCH 2023 10:46 AM IST
മലയാളി വാര്‍ത്ത

മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നും നാലും പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി. വിചാരണക്കായി ഒന്നാം സാക്ഷി ഏപ്രില്‍ 13 ന് ഹാജരാകാനും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ. വിദ്യാധരന്‍ ഉത്തരവിട്ടു.


ഒന്നും നാലും പ്രതികളായ ഡാര്‍ജിലിംഗ് സ്വദേശി പാലക്കാട് കുഴല്‍മന്ദത്ത് സജീഷ് കൃഷ്ണന്‍ നായര്‍, എറണാകുളം കുന്നത്ത് നാട് വേങ്ങൂര്‍ സ്വദേശി എബി പോള്‍ എന്നിവര്‍ക്ക് മേലാണ് വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തിയത്. രണ്ടും മൂന്നും പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.


പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് വാറണ്ടുത്തരവ് നടപ്പിലാക്കാന്‍ കോടതി ആജ്ഞാപിച്ചത്. ബ്ലാക്ക് മെയിലിംഗ് കേസിലെ രണ്ടാം പ്രതി പാലക്കാട് മിഥുനം പള്ളത്ത് താമസം രവീന്ദ്രന്‍ നായര്‍ക്കും സതീശനുമാണ് അറസ്റ്റ് വാറണ്ട്.



.പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 419 (ആള്‍മാറാട്ടം), 420 ഓഫ് 511 ( ചതിക്കാന്‍ ശ്രമിക്കല്‍), 468 ( ചതിക്കാന്‍ വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം), 469 ( ഖ്യാതിക്ക് ഹാനി ഉളവാക്കാന്‍ വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം), 201( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നല്‍കലും), 34 ( കൂട്ടായ്മ) എന്നീ വകുപ്പുകളും 2000 ആണ്ടില്‍ നിലവില്‍ വന്ന വിവര സാങ്കേതിക വിദ്യാ നിയമത്തിലെ വകുപ്പ് 66 ഉം പ്രകാരമുള്ള ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് പ്രതികളെ വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തിയത്. .


2011 ആഗസ്റ്റ് 25 നാണ് കേസിനാസ്പമായ സംഭവം നടന്നത്. കെ. എസ് .ഇ. ബിക്ക് ആവശ്യമായ വൈദ്യുതി ഉപകരണങ്ങള്‍ വാങ്ങിയാല്‍ വൈദ്യുതി മന്ത്രിക്ക് 8 ശതമാനം കമ്മീഷന്‍ കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ബ്ലാക്ക് മെയില്‍ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ തന്ത്രമൊരുക്കിയെന്നാണ് കേസ്.


തലസ്ഥാനത്തെ ഒരു പ്രമുഖ ക്ലബ്ബ് കേന്ദ്രീകരിച്ചാണ് ഈ സംഘം ഗൂഡാലോചന നടത്തിയത്. ക്ലബ്ബിലെ ഒരംഗത്തിന്റെ സഹായത്തോടെ ഇവിടെ മുറിയെടുത്ത് താമസിച്ച് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.



വൈദ്യുത ഉപകരണങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുന്ന അമേരിക്കന്‍ കമ്പനിയായ 'അവാക്കോ' യുടെ പ്രതിനിധികളാണെന്ന് ആള്‍മാറാട്ടം നടത്തി ഇവര്‍ മന്ത്രിയെ ഫോണിലൂടെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയും തരപ്പെടുത്തി. ഔദ്യോഗിക വസതിയില്‍ മന്ത്രിയുമായി നടന്ന സംഭാഷണം മുഴുവന്‍ രവീന്ദ്രന്‍ നായര്‍ തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുത്തിയിരുന്ന പേനയിലെ ഒളിക്യാമറയില്‍ റെക്കോഡ് ചെയ്തു. ഈ സംഭാഷണത്തിനിടയില്‍ മന്ത്രി പറയാത്ത ചില കാര്യങ്ങള്‍ പിന്നീട് വ്യാജമായി റെക്കോഡ് ചെയ്ത് തിരുകിക്കയറ്റി ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് കുറ്റപത്രം. മന്ത്രി 8 ശതമാനം കമ്മീഷന്‍ ചോദിച്ചതായുള്ളസംഭാഷണം തിരുകി ചേര്‍ത്തതായാണ് കേസ്.



ഒരു റിട്ടയേഡ് ചീഫ് എന്‍ജിനീയര്‍ ശര്‍മ്മയുടെ മകന്‍ എന്ന് പരിചയപ്പെടുത്തിയാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുള്ള തീയതിയും സമയവും തരപ്പെടുത്തിയത്.

മന്ത്രിയുമായി നടന്ന സംഭാഷണം ഒരു ചാനലില്‍ 2011 ആഗസ്റ്റ് 26 ന് വാര്‍ത്തയാക്കി. വാര്‍ത്ത വന്നശേഷം ഇവര്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് 25 ലക്ഷം രൂപ കൊടുക്കാമെങ്കില്‍ കമ്മീഷന്‍ ചോദിച്ച വിവരം മറ്റു ചാനലുകള്‍ പുറത്തു വിടുന്നത് തടയാമെന്ന് അറിയിക്കുകയായിരുന്നു.


തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസാണ് ക്രൈം രജിസ്റ്റര്‍ ചെയ്തത്. മുന്‍ കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ ഹരിദാസ്, ശംഖുമുഖം അസി.കമ്മീഷണര്‍ കെ.എസ്.വിമല്‍ കുമാര്‍ എന്നിവരാണ് കേസന്വേഷിച്ചത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (4 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (7 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends