ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളിലെ അഗ്‌നിബാധ ഇന്ന് ഉച്ചയോടെ നിയന്ത്രണവിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ല കലക്ടര്‍

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളിലെ അഗ്‌നിബാധ ഇന്ന് ഉച്ചയോടെ നിയന്ത്രണവിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ല കലക്ടര്‍ ഡോ. രേണു രാജ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന ഇതു സംബന്ധിച്ച് വ്യോമസേനയുമായി ചര്‍ച്ച നടത്തി. ബ്രഹ്മപുരത്തെ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ വെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നുണ്ട്.
ആര്‍.ടി.ഒ മുഖേനയാണ് ടാങ്കേഴ്‌സ് അസോസിയേഷനില്‍ നിന്നും ടാങ്കറുകള്‍ ലഭ്യമാക്കുന്നത്. റീജിയണല്‍ ഫയര്‍ ഓഫീസറുടെ കീഴില്‍ കൂടുതല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങളെയും നിയോഗിച്ചു. തീനാളങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പുക വമിക്കുന്നത് തുടരുന്നു. ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കലക്ടറേറ്റില്‍ ഉന്നതതല യോഗം ചേരും.
"
https://www.facebook.com/Malayalivartha



























