പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി ... കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അരക്കോടിയുടെ സ്വര്‍ണം പിടികൂടി

സ്വര്‍ണം കടത്ത് പേസ്റ്റ് രൂപത്തിലുള്ള നാല് ഗുളികകളാക്കി. കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറില്‍ നിന്നാണ് അരക്കോടിയുടെ സ്വര്‍ണം പിടികൂടിയത്. കണ്ണൂരിലെ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ സഹീറില്‍ നിന്നു സ്വര്‍ണം കണ്ടെടുത്തത്.
മലദ്വാരത്തില്‍ പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടുമ്പോള്‍ 1069 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 922 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് 51,30,930 രൂപയോളം വരുന്നതാണ്.
https://www.facebook.com/Malayalivartha



























