Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പൂരം കൊടിയേറിയതോടെ ഈ 9 ആനകള്‍ക്കായ് പിടിവലി;ലക്ഷങ്ങള്‍ നല്‍കാന്‍ ക്യൂ നിന്ന് അമ്പലകമ്മറ്റിക്കാര്‍,ചെണ്ടപ്പുറത്ത് കോല് വീണു ഇനി ആനകള്‍ക്ക് വിശ്രമമില്ല

04 MARCH 2023 01:15 PM IST
മലയാളി വാര്‍ത്ത

ആനകള്‍ തിരക്കിലാണ്....ചെണ്ടപ്പുറത്ത് കോല് വീണതോടെ ഇനി ആനകള്‍ക്ക് വിശ്രമമില്ല. പൂരങ്ങള്‍ കൊടിയേറിയതോടെ ഈ ഒന്‍പത് ആനകള്‍ക്കായ് പിടി. കേരളത്തിലെ അമ്പലക്കമ്മിറ്റിക്കാര്‍ ആഗ്രഹിക്കുന്ന താരങ്ങളായ 9 ആനകള്‍ക്കായാണ് പിടിവലി നടക്കുന്നത്. എഴുന്നള്ളത്ത് താരങ്ങള്‍പാമ്പാടി രാജന്‍, ഗുരുവായൂര്‍ ഇന്ദ്രസെന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, എറണാകുളം ശിവകുമാര്‍, തൃക്കടവൂര്‍ ശിവരാജു, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ചിറയ്ക്കല്‍ കാളിദാസന്‍, മംഗലാംകുന്ന് അയ്യപ്പന്‍, ശരണ്‍ അയ്യപ്പന്‍. ലക്ഷങ്ങള്‍ കൊടുക്കാനും തയ്യാറാണ് ഈ കൊമ്പന്മാര്‍ക്കായ്. പൂരം കൊഴുപ്പിക്കാന്‍ ഗജവീരന്മാരെ കിട്ടിയേ തീരു. ഉത്സവത്തില്‍ പണത്തിന്റെ വലിയൊരു ഒഴുക്ക് ആനകളിലേക്കാണ്.

സംസ്ഥാനത്തെ നാട്ടാനകളും പാപ്പാന്മാരും ഇനി ശരിക്കൊന്ന് ഉറങ്ങണമെങ്കില്‍ ഉത്സവകാലം കഴിയണം. എഴുന്നള്ളത്തിനടക്കം ഓടി നടന്ന് പങ്കെടുക്കുകയാണ് ആനകള്‍. സംസ്ഥാനത്ത് ആകെയുള്ള 443 നാട്ടാനകളില്‍ 350 എണ്ണം മാത്രമേ എഴുന്നള്ളത്തിന് യോഗ്യമായവയുള്ളൂ. ഒരു ആനയെ മുതല്‍ 128 ആനകളെ വരെ എഴുന്നള്ളിക്കുന്ന 3330 ആരാധനാലയങ്ങള്‍ സംസ്ഥാനത്തുണ്ട്. ഡിമാന്റ് ഏറിയതിനാല്‍ ചോദിക്കുന്ന തുക നല്‍കിയാണ് ബുക്ക് ചെയ്യുന്നത്. സാധാരണ ആനയ്ക്ക് ദിവസം അരലക്ഷം രൂപാ വരെ നല്‍കണം. പേരും പ്രശസ്തിയുമുള്ളവയ്ക്ക് 1.5 3 ലക്ഷം വരേയും. ലോറി? വാടകയും പാപ്പാന്മാരുടെ ബാറ്റയും പുറമേ. ക്ഷേത്ര കമ്മിറ്റിക്കാര്‍ ഉടമകളുടെയും ഏജന്റുമാരുടെയും മുന്നില്‍ കാത്തുകെട്ടിക്കിടന്നാണ് ആനകളെ ഉറപ്പാക്കുന്നത്. തൃശൂരിലെ ചെമ്പൂത്തറ കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് ഉത്സവ ദിനങ്ങളില്‍ 128 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതിയുള്ളത്.

ഉത്സവച്ചെലവിന്റെ വലിയൊരു ഭാഗം ആനകള്‍ക്ക് മാറ്റി വയ്‌ക്കേണ്ട സ്ഥിതിയാണ്. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് 60 ലക്ഷത്തോളം രൂപ ആനയ്ക്ക് മാത്രം ചെലവായി. സീസണില്‍ കഴിയുന്നത്ര വരുമാനമെടുക്കാനുള്ള ശ്രമത്തിലാണ് ഉടമകള്‍. തലയെടുപ്പുള്ള ആനകള്‍ക്കൊന്നും ഒരു ദിവസത്തെ പോലും വിശ്രമമില്ല. കഴിഞ്ഞ ദിവസം പാലക്കാട്ട് എഴുന്നള്ളത്തിനിടെ പേരുകേട്ട ഒരാന നിന്നുറങ്ങി വീഴാന്‍ പോയ ദൃശ്യം വൈറലായിരുന്നു.ആനകളെ എഴുന്നള്ളിക്കുന്നതില്‍ ഏതാനും മുസ്‌ളീം, ക്രിസ്ത്യന്‍ ദേവാലയങ്ങളുമുണ്ട്. പാലക്കാട്ട് ആന എഴുന്നള്ളിപ്പുള്ള 773 ക്ഷേത്രങ്ങളുണ്ട്. 703 എണ്ണവുമായി തൃശൂരാണ് രണ്ടാമത്. ഏറ്റവും കുറവ് കാസര്‍കോട് മൂന്നെണ്ണം. നാട്ടാനയി?ല്ലാത്ത ഏക ജില്ലയും ഇതാണ്. ഏറ്റവുമധികം ആനകള്‍ തൃശൂര്‍ ജില്ലയിലാണ് 114. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 42 ആനകളുണ്ട്. ഗുരുവായൂര്‍ ഇന്ദ്രസെന്നിനെ 2,72,727 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം ഒരു ദിവസത്തേക്ക് ലേലം കൊണ്ടത്.അതേസമയം, നാട്ടാനകളുടെ എണ്ണം കുറഞ്ഞു വരികയാണ്. അഞ്ചുവര്‍ഷത്തിനിടെ 78 ആനകള്‍ ചരിഞ്ഞു. ജനുവരിയിലും ഫെബ്രുവരിയിലുമായി രണ്ടെണ്ണം കൂടി നഷ്ടമായി.

ആനക്കണക്ക്

കൊമ്പന്‍... 337
പിടി............. 89
മോഴ........... 17
ആകെ........ 443

ഉടമസ്ഥര്‍

വനം വകുപ്പ് 36
ദേവസ്വം ബോര്‍ഡുകള്‍ 75
സ്വകാര്യ ദേവസ്വങ്ങള്‍ 41
വ്യക്തികള്‍ 282
സര്‍ക്കസ 09

പൂരങ്ങള്‍ കൊഴുപ്പിക്കാന്‍ ആന കൂടിയേ തീരു എന്ന അവസ്ഥയാണിപ്പോള്‍. എന്നാല്‍ ആനകളെ എഴുന്നളിച്ചുളള പൂരങ്ങള്‍ക്കെതിരെ ഒരു വിഭാഗം വലിയ എതിര്‍പ്പും ഉയര്‍ത്തുന്നുണ്ട്. കടുത്ത ദ്രോഹമാണ് ആനകളോട് കാണിക്കുന്നത്. മണിക്കൂറുകള്‍ ആനയെ നിര്‍ത്തി അവയോട് ക്രൂരത കാട്ടുന്നു. പൂരത്തിനും മറ്റും കൊണ്ടുവരുമ്പോള്‍ അതിനെ ചട്ടം പഠിപ്പിക്കാനെന്ന പേരില്‍ ക്രൂര മര്‍ദ്ദനം, കൂടാതെ നടത്തിക്കുക. ഇതൊക്കെ ആനപ്രേമമല്ല മറിച്ച് ദ്രോഹമാണെന്ന് ഒരുപക്ഷം മുറവിളി ഉയര്‍ത്തുന്നു. ഈ എതിര്‍പ്പുകല്‍ ഒരുവഴിക്ക് ശക്തമാകുമ്പോള്‍ മറുവശത്ത് ആനകള്‍ക്കായുള്ള പിടിവലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends