Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഇ.പി.ജയരാജനും ഇന്‍ഡിഗോ വിമാന കമ്പനിയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കേണ്ടത് ഇപിയുടെ ആവശ്യമാണോ അതോ ഇന്‍ഡിഗോയുടെ ആവശ്യമാണോയെന്ന കാര്യത്തില്‍ തര്‍ക്കമാണ്. ഇന്‍ഡിഗോയുടെ ആവശ്യമാണെങ്കില്‍ അവര്‍ വളരെ നേരത്തെ തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചേനേ. കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ കിടിലമായ നേതാവിനെ ഇങ്ങനെ വെയിലത്ത് നിറുത്തി ഇന്‍ഡിഗോ പെരുമാറുന്നെങ്കില്‍ ജയരാജന്‍ അവരെ സംബന്ധിച്ചിടത്തോളം പ്രശ്‌നമല്ലെന്നുള്ളതാണ്

04 MARCH 2023 02:12 PM IST
മലയാളി വാര്‍ത്ത

ഇ.പി.ജയരാജനും ഇന്‍ഡിഗോ വിമാന കമ്പനിയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കേണ്ടത് ഇപിയുടെ ആവശ്യമാണോ അതോ ഇന്‍ഡിഗോയുടെ ആവശ്യമാണോയെന്ന കാര്യത്തില്‍ തര്‍ക്കമാണ്. ഇന്‍ഡിഗോയുടെ ആവശ്യമാണെങ്കില്‍ അവര്‍ വളരെ നേരത്തെ തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചേനേ. കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ കിടിലമായ നേതാവിനെ ഇങ്ങനെ വെയിലത്ത് നിറുത്തി ഇന്‍ഡിഗോ പെരുമാറുന്നെങ്കില്‍ ജയരാജന്‍ അവരെ സംബന്ധിച്ചിടത്തോളം പ്രശ്‌നമല്ലെന്നുള്ളതാണ്. കണ്ണൂരില്‍ നിന്ന് തിരുവന്തപുരത്തേയ്ക്ക് ഇന്‍ഡിഗോ വിമാനം മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളൂ. അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെ ജയരാജന്‍ എത്തുമെന്ന് ഇന്‍ഡിഗോയ്ക്കറിയാം. എന്നാലും ഇത് രണ്ടാം തവണയാണ ്ഇന്‍ഡിഗോ മാപ്പ് പറഞ്ഞെന്ന പ്രസ്താവനയുമായി ഇപി രംഗത്തെത്തുന്നത്. എന്നാല്‍ ഇന്‍ഡിഗോ കമ്പനി നാളിതുവരെ യാതൊരു മറുപടിയും നല്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇന്‍ഡിഗോ കമ്പനിയുമായി തുടരുന്ന നിസ്സഹകരണം അവസാനിപ്പിക്കാന്‍ കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഇന്നലെയും പറഞ്ഞിരുന്നു.  കമ്പനിയുമായി സഹകരിക്കണമെന്ന് ഉദ്യോഗസ്ഥന്‍ ഫോണില്‍ പറഞ്ഞപ്പോള്‍ രേഖാമൂലം എഴുതി നല്‍കാന്‍ ഇ.പി. ആവശ്യപ്പെട്ടുവെന്നാണു വിവരം. എന്നാല്‍, ഇന്‍ഡിഗോ കമ്പനി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആരാണ് ബന്ധപ്പെട്ടതെന്നു വ്യക്തമല്ലെന്ന് ഇന്‍ഡിഗോ അധികൃതരും പറഞ്ഞു.

2022 ജൂണ്‍ 13 ന് കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്ത ഇന്‍ഡിഗോ വിമാനത്തില്‍ 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് അവരെ കയ്യേറ്റം ചെയ്തതിനാണ് ജയരാജനു മൂന്നാഴ്ച യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. സിപിഎമ്മും സര്‍ക്കാരും ഇപിയും കുറ്റക്കാരെന്ന് ആരോപിച്ച കരിങ്കൊടി പ്രതിഷേധക്കാരെ ജയിലിലടച്ചു. എന്നാല്‍ ഇന്‍ഡിഗോയുടെ ശിക്ഷ ഇ.പി.ജയരാജന് മാത്രമായിരുന്നു. വിമാന കമ്പനിയുടെയും എയര്‍പോര്‍ട്ടിന്റെയും അന്വേഷണത്തില്‍ ഇപിയാണ് യുവാക്കളെ മദ്ദിച്ചതെന്നാണ് കണ്ടെത്തിയത്. ഇതില്‍ പ്രകോപിതനായാണ് ഇപി ഇന്‍ഡിഗോയില്‍ ഇനി യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ചത്.

എന്നാല്‍ കഴിഞ്ഞ ഏതാനും നാള്‍ മുന്‍പും ഇപി പറഞ്ഞത്,തനിക്കെതിരെ വിമാന യാത്രവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇന്‍ഡിഗോ കമ്പനി പ്രതിനിധി ക്ഷമാപണം നടത്തിയെന്നാണ്. സംഭവം നടന്ന് അടുത്ത ദിവസം മുംബൈയില്‍നിന്ന് ഇന്‍ഡിഗോയുടെ റീജനല്‍ മാനേജര്‍ വിളിച്ച് തെറ്റുപറ്റിയതായും ക്ഷമിക്കണമെന്നും പറഞ്ഞിരുന്നു. രേഖാമൂലം എഴുതിനല്‍കിയാല്‍ താന്‍ മറുപടി പറയാമെന്നാണ് അന്ന് പറഞ്ഞത്. ക്ഷമാപണം എഴുതിത്തരാത്തതുകൊണ്ടാണ് വിമാനത്തില്‍ യാത്ര ചെയ്യാത്തത്. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാല്‍ ട്രെയിനില്‍ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇന്‍ഡിഗോ ഇ.പി. ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ കമ്പനിയെ ബഹിഷ്‌കരിച്ചും രൂക്ഷവിമര്‍ശനമുന്നയിച്ചും ഇ.പി മുന്നോട്ടുവന്നിരുന്നു. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇന്‍ഡിഗോയില്‍ താനും തന്റെ കുടുംബവും ഇനിമുതല്‍ യാത്ര ചെയ്യില്ലെന്നായിരുന്നു ദൃഢപ്രതിജ്ഞയെടുത്തത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനത്തിനകത്ത് പ്രതിഷേധിച്ചവര്‍ എത്തിയത് അദ്ദേഹത്തെ വധിക്കാനുള്ള ഉദ്ദേശത്തോടെയെന്ന് വരുത്തി വധശ്രമത്തിനാണ് കേസെടുത്തത്. ''നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലടാ'' എന്ന് പ്രതികള്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചുവെന്നും തടയാന്‍ ശ്രമിച്ച ഗണ്‍മാനെ ഉപദ്രവിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തത്.

മുഖ്യമന്ത്രിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതിക്രമം തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെ പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുനീഷ് കുമാറിന് നേരെയും ആക്രമണമുണ്ടായി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെട്ടുവെന്നും എഫ്ഐആറില്‍ പറയുന്നു. അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസില്‍ മൊഴിനല്‍കിയിരുന്നു. ഇതേവിഷയത്തില്‍ എയര്‍പോര്‍ട്ട് മാനേജരും പരാതി നല്‍കി. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കണ്ണൂരില്‍നിന്ന് ് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്(28), കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍കുമാര്‍ (34) എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്നാളുടെ പേരില്‍ കേസെടുത്തു.മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ''എന്തിനാടാ രാജിവെക്കുന്നതെ''ന്ന് ചോദിച്ച് തള്ളിയതോടെ ഫര്‍സീന്‍ പിന്നിലേക്കു മറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇരുവരെയും കീഴടക്കി. തുടര്‍ന്ന് മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് പുറത്തിറങ്ങി. മുട്ടന്നൂര്‍ യു.പി. സ്‌കൂള്‍ അധ്യാപകനാണ് ഫര്‍സീന്‍ മജീദ്. മുട്ടനൂര്‍ കൊടോളിപ്രം സ്വദേശിയായ ആര്‍.കെ. നവീന്‍കുമാര്‍ മുട്ടനൂര്‍ സഹകരണ സൊസൈറ്റി ജീവനക്കാരനാണ്. ആര്‍.സി.സി.യിലേക്ക് പോവുകയാണെന്നാണ് ഇരുവരും പറഞ്ഞിരുന്നത്.

വിമാനത്തില്‍ കരിങ്കൊടി കാണിച്ചവരെ ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ മാരകമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ജയരാജന്‍ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ജയരാജനാണ് പ്രശ്‌നം വഷളാക്കിയതെന്ന് കാണിച്ചാണ് ഇന്‍ഡിഗോ അദ്ദേഹത്തിന് രണ്ടാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വിമാനത്തിലെ കരിങ്കൊടി പ്രതിഷേധം വധശ്രമമാക്കി മാറ്റുകയും അതിന്റെ പിന്നില്‍ വന്‍ഗൂഡാലോചന നടന്നെന്ന് കാട്ടി മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥനെതിരെയും കേസെടുത്തിരുന്നു. വാട്‌സാപ്പ് ചാറ്റുകളിലൂടെ ഗൂഡാലോചനയ്ക്ക് നേതൃത്വം നല്കിയെന്നാണ് ശബരീനാഥനെതിരെ ചുമത്തിയിട്ടുള്ള കുറ്റം.

ഇത് രണ്ടാം തവണയാണ് ഇന്‍ഡേിഗോ മാപ്പു പറഞ്ഞതായി ഇ.പി.ജയരാജന്‍ പറയുന്നത്. എന്നാല്‍ നാലിതുവരെയും ഇന്‍ഡിഗോ ഇത് സംബന്ധിച്ച് മറുപിടെയാന്നും പറഞ്ഞില്ല. എന്നു മാത്രമല്ല ഒരു പരസ്യ പ്രസ്താവനയ്ക്കും അവര്‍ മുതിര്‍ന്നിട്ടില്ല. സ്വയം ട്രോളി ട്രോളി എങ്ങനെയെങ്കിലും ഇന്‍ഡിഗോയില്‍ കയറിപറ്റാന്‍ ഇ.പി.ജയരാജന്‍ ശ്രമിക്കുന്നതായാണ് സോഷ്യല്‍ മീഡിയിയല്‍ തകര്‍ക്കുന്നത്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (4 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (7 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends