Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കോട്ടയം കാഞ്ഞിരപ്പള്ളി ആർ.ടി.ഓഫിസിലെ വിജിലൻസ് പരിശോധന; ക്രമക്കേടും കൈക്കൂലിയും കണ്ടെത്തിയ എം.വി.ഐമാർ അടക്കം നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

04 MARCH 2023 03:14 PM IST
മലയാളി വാര്‍ത്ത

കോട്ടയം പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ആർ.ടി ഓഫിസിൽ കോട്ടയം വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയ സാഹചര്യത്തിൽ, എം.വി.ഐ മാർ അടക്കം നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാഞ്ഞിരപ്പള്ളി ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരവിന്ദ്, അസിസ്റ്റന്റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് , മുൻ സീനിയർ ക്ലാർക്ക് ടിജോ ഫ്രാൻസിസ് , സീനിയർ ക്ലാർക്ക് ടി.എം സുൽത്ത് എന്നിവരെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തിരിക്കുന്നത്.

2021 സെപ്റ്റംബർ 14 ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. പാലാ പൊൻകുന്നം റോഡിൽ അട്ടിക്കൽ ഭാഗത്തെ പഴയ ആർ.ടി ഓഫീസിന് സമീപവും, പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലുമാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തത്.

ഇവിടെ ജോലി ചെയ്തിരുന്ന കാലയളവിൽ അരവിന്ദ് , അധികാര ദുർവിനിയോഗം നടത്തുകയും ആർ.ടി ഏജന്റുമാർ മുഖാന്തിരം കൈക്കൂലി വാങ്ങിയിരുന്നതായും വിജിലൻസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എ.എം.വി.ഐ ആയി ജോലി ചെയ്തിരുന്ന ശ്രീജിത്ത് ഓഫീസിലെ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ 380/- രൂപയാണ് രേഖപ്പെടുത്തിയിരുന്നത് എന്നാൽ , ഇദേഹത്തിന്റെ കൈവശം 6850 രൂപയുണ്ടായിരുന്നു. ഇത് പിടിച്ചെടുത്തത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ഇദേഹത്തിന് സാധിച്ചിട്ടില്ല.

ഇദേഹത്തിന്റെ കൈവശത്ത് നിന്ന് കണ്ടെടുത്ത 6850 രൂപയിൽ 2000 രൂപ ആർ.ടി ഏജന്റ് അബ്ദുൾ സമദ്യം , 4850 രൂപ മറ്റൊരു ഏജന്റായ മാർട്ടിൻ കൈക്കൂലിയായി കൊടുത്തതായും കണ്ടെത്തി. ശ്രീജിത്ത് പരിശോധന നടത്തുന്ന ഓരോ വാഹനത്തിനും 500 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നതായി ആർ.ടി.ഏജന്റ് അബ്ദുൾ സമദ് വിജിലൻസ് സംഘത്തിന് മൊഴി നൽകിയിരുന്നു. ആർ.ടി ഏജന്റ് നിയാസിൽ നിന്നും കണ്ടെടുത്ത പേപ്പറിൽ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായുളള രേഖകൾ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി ആർ.ടി ഓഫിസിലെ മുൻ സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ് ഏജന്റുമാർ വഴി കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തി. സാധാരണക്കാർക്ക് സേവനം ലഭ്യമാക്കുന്നതിൽ ഇവർക്ക് വൻ വീഴ്ച വന്നതായി വിജിലൻസ് റിപ്പോർട്ടിലുണ്ട്. ഇത് കൂടാതെ നിയാസിന്റെ പോക്കറ്റിൽ നിന്നും കിട്ടിയ തുണ്ട് കടലാസിൽ വാഹനങ്ങളുടെ നമ്പരിനൊപ്പം 100, 50 എന്നീ സംഖ്യകൾ എഴുതിയിരുന്നു. ഇത് കൈക്കൂലി തുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സബ്ബ് ആർ.ടി ഓഫീസിലെ സീനിയർ ക്ലാർക്ക് റ്റി.എം. സുൽഫത്തിന്റെ പേരെഴുതിയ പൊതിഞ്ഞ പേപ്പറിനോടൊപ്പമുള്ള 1500 രൂപ ഏജന്റ് നിയാസിന്റെ പക്കൽ നിന്നും വിജിലൻസ് കണ്ടെത്തി. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends