Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

റിപ്പോർട്ടർ ടി വിയിലെ നിലവിലെ ജീവനക്കാർ കടുത്ത ആശങ്കയിലാണ്. ചാനൽ 30 കോടിയ്ക്ക് മാംഗോ മൊബൈൽസ് വാങ്ങിയതോടെ 30 കോടിയുമായി നികേഷ് കുമാർ മുങ്ങുമോ എന്ന ആശങ്കയിലാണ് പഴയ ജീവനക്കാർ

04 MARCH 2023 05:10 PM IST
മലയാളി വാര്‍ത്ത

റിപ്പോർട്ടർ ടി വിയിലെ നിലവിലെ ജീവനക്കാർ കടുത്ത ആശങ്കയിലാണ്. ചാനൽ 30 കോടിയ്ക്ക് മാംഗോ മൊബൈൽസ് വാങ്ങിയതോടെ 30 കോടിയുമായി നികേഷ് കുമാർ മുങ്ങുമോ എന്ന ആശങ്കയിലാണ് പഴയ ജീവനക്കാർ. കാരണം അവർക്കെല്ലാം ഭീമമായി ശമ്പള കുടിശിക നൽകാനുണ്ട്. നികേഷ് കുമാറിനോട് പൈസ ചോദിക്കുമ്പോൾ പുതിയ മാനേജ്മെന്റിനോട് ചോദിക്കാനാണ് മറുപടി. പുതിയ മാനേജ്മെന്റ് കുടിശിക നൽകില്ലെന്ന് മാത്രമല്ല ജോലിയിൽ തുടരാൻ അനുവദിക്കുമോ എന്ന ആശങ്കയിലാണ് പഴയ ജീവനക്കാർ. മുതൽമുടക്കാൻ പുതിയ ആളുകൾ എത്തിയതോടെ മുഖം മിനുക്കാനുളള ശ്രമത്തിലാണ് റിപ്പോർട്ടർ ചാനൽ. 

 

ഇന്ത്യാവിഷനിലൂടെ കേരളത്തിലെ വാർത്താ ചാനൽ രംഗത്ത് വിപ്ളവം സൃഷ്ടിച്ച എം.വി. നികേഷ് കുമാർ സ്വന്തം നിലയിൽ തുടങ്ങിയ റിപ്പോർട്ടർ ടി.വിക്ക് തുടക്കത്തിലുണ്ടായിരുന്ന സ്വീകാര്യത പിന്നീട് ഒരിക്കലും ലഭിച്ചിരുന്നില്ല. നികേഷിൽ നിന്ന് റിപ്പോർട്ടർ ടി.വി സ്വന്തമാക്കിയ മാംഗോ മൊബൈൽസ് വൻതുക മുടക്കി ശ്രദ്ധേയരായ അവതാരകരെ കൊണ്ടുവന്ന് ചാനലിനെ പൊക്കിയെടുക്കാനുളള ശ്രമത്തിലാണ്. 24 ന്യൂസിൻെറ എക്സിക്യൂ‌ട്ടിവ് എഡിറ്ററായിരുന്ന ഡോ. അരുൺ കുമാറിനെ കൊണ്ട് വരാൻ ശ്രമം നടത്തിയെങ്കിലും അരുൺകുമാർ സമ്മതം മൂളിയിട്ടില്ല. ദീപക് ധർമ്മടം ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മീഡിയ വൺ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന സ്മൃതി പരുത്തിക്കാട് എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റിട്ടുണ്ട്


24 ന്യൂസ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അനിൽ അയിരൂരാണ് റിപ്പോർട്ടറിൻെറ സി.ഇ.ഒ. അതേ സമയം റിപ്പോർട്ടറിന്റെ ഡിജിറ്റൽ വിങ്ങിന്റെ ചുമതല ഉണ്ണിബാലകൃഷ്ണൻ ഏറ്റെടുത്തു. അനിൽ അയിരൂരിനൊപ്പം 24 ന്യൂസിൽ നിന്ന് സുജയ്യ പാർവ്വതിയുമടക്കം പതിനഞ്ചോളം മാധ്യമ പ്രവർത്തകർകൂടി റിപ്പോർട്ടറിലേക്ക്‌ എത്തിയേക്കും. 24 ൽ മികച്ച അവതാരകർക്ക് പോലും മുഖം കാണിക്കാൻ അവസരം കൊടുക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. റിപ്പോർട്ടർ ടി വി സജീവമാകുന്നതോടെ 24 ൽ അവതാരകരുടെ ക്ഷാമം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. സ്മൃതി പരുത്തിക്കാട് പോകുന്നതോടെ പുതിയ അവതാരകനെ തേടുന്ന മീഡിയാവൺ മാതൃഭൂമി ന്യൂസിൽ നിന്ന് അഭിലാഷ് മോഹനനെ തിരികെയെത്തിക്കാൻ ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ദി ഫോർത്ത് ചാനലിൽ നിന്നും നിരവധി പേരാണ് റിപ്പോർട്ടറിലേക്ക് അപേക്ഷ നൽകിയിട്ടുളളത് എന്നാണ് ലഭിക്കുന്ന വിവരം. ജോർജ്ജ് പുളിക്കനും എ യു രഞ്ജിത്തും പോയതോടെ ഫോർത്തിൽ ഇവരെ അനുകൂലിക്കുന്ന വിഭാ​ഗം അതൃപ്തരാണ്. റിപ്പോർട്ടറിൽ പുതുതായി ജോലിക്കെടുക്കുന്നവർക്ക് മികച്ച പോസ്റ്റും ശമ്പളവുമാണ് നൽകുക. ചാനലിന്റെ പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്ന പഴയ സ്റ്റാഫുകൾക്ക് ശമ്പളം വർദ്ധിപ്പിക്കുമോ അതോ അവരെ ഒഴിവാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

 

 ഒരു കോർപ്പറേറ്റ് സംസ്കാരത്തിലേക്ക് ചാനൽ പോകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
അതേ സമയം നികേഷ് കുമാർ കോഴിക്കോട് ആസ്ഥാനമായി ഡിജിറ്റൽ ചാനൽ തുടങ്ങാനുളള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ നികേഷിന്റെ ഇഷ്ടക്കാരായ നിലവിലെ പഴയ റിപ്പോർട്ടർ ജീവനക്കാരെ നികേഷ് കൊണ്ടു പോകുമെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും നികേഷ് കുമാർ എന്ത് ചെയ്യുമെന്ന ആകാംക്ഷയിലാണ് റിപ്പോർട്ടറിലെ പഴയ ജീവനക്കാർ

ബിനു പളളിമൺ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (4 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends