Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ SFI പ്രവർത്തകന് ജയിലിൽ നിന്നും പരോൾ കിട്ടാനാണ് പുതിയ തന്ത്രം അണിയറിൽ തയ്യാറാവുന്നത്.

04 MARCH 2023 05:28 PM IST
മലയാളി വാര്‍ത്ത

എന്തു വൃത്തികേടും ചെയ്യുന്ന പാർട്ടിയായി മാറി സിപിഎം എന്ന് പറഞ്ഞാലേ കുഴപ്പമുള്ളൂ, വൃത്തികേടുകൾ കാട്ടിക്കൂട്ടുന്നതിന് യൊതൊരറപ്പുമില്ല പാർട്ടി പ്രവർത്തർക്ക്. അതൊക്കെ ന്യായീകരിക്കാനും നല്ല മിടുക്കാണ്. നിരവധി തവണ അനാവശ്യമായി പരോൾ വാങ്ങിക്കൊടുത്ത ഒരു തടവുപുള്ളിക്ക് വേണ്ടി വീണ്ടും പരോളിന് തിരക്കഥയെഴുതി നടപ്പാക്കാൻ ഒരുങ്ങുകയാണ് സിപിഎം പ്രവർത്തകർ.

 

 

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്  കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ SFI പ്രവർത്തകന് ജയിലിൽ നിന്നും പരോൾ കിട്ടാനാണ് പുതിയ തന്ത്രം അണിയറിൽ തയ്യാറാവുന്നത്. കേരള സർവ്വകലാശാലയുടെ സിൻഡിക്കേറ്റാണ് മുൻ എസ്എഫ്ഐ പ്രവർത്തകൻ കെ. ധനീഷിന് PhD യ്ക്ക് ഗവേഷക രജിസ്ട്രേഷൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത് . പ്രവേശനം സംബന്ധിച്ച മേൽനടപടികൾ കൈക്കൊള്ളാൻ കേരള സിണ്ടിക്കേറ്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

എല്ലാ ചട്ടങ്ങളെയും കാറ്റിൽപ്പറത്തിയാണ് കൊലയാളിയായ, ജയിൽപ്പുള്ളിയായ ഒരാൾക്ക് സിപിഎം പ്രവർത്തകൻ എന്ന ഒറ്റക്കാരണത്താൽ ​ഗവേ,ണത്തിന് അനുമതി നൽകുന്നത്. ഗവേഷണ രജിസ്ട്രേഷന്റെ രേഖകൾ കോടതിയിലും സർക്കാരിലും ഹാജരാക്കിയാൽ ഗവേഷണകാലമായ അഞ്ച് വർഷവും പരോളിൽ പുറത്ത് നിൽക്കാനാവും എന്നതാണ് കാരണം. കൂത്തുപറമ്പ് മൂര്യാട് അയോധ്യാനഗറിലെ ബിജെപി പ്രവർത്തകൻ കുമ്പളപ്രവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്ത് പ്രകാശനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്ത കേസിലാണ് കെ.ധനാഷ് അറസ്റ്റിലായത്.

10 സിപിഎം പ്രവർത്തകരെ ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും വിധിച്ചിരുന്നു. 2007 ഓഗസ്റ്റ് 16നു രാവിലെ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോൺക്രീറ്റ് പണിക്കാരായ പ്രമോദും പ്രകാശനും ജോലിക്കു പോകുന്നതിനിടയിൽ മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് നിരയിലെ കശുമാവിൻ തോട്ടത്തിൽ വച്ചു പ്രതികൾ വാൾ, കത്തിവാൾ എന്നിവ കൊണ്ട് ആക്രമിച്ചു പ്രമോദിനെ കൊലപ്പെടുത്തുകയും പ്രകാശനെ ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്തുവെന്നാണ് കേസ്.

കൊലയാളി ജയിൽപ്പുള്ളിക്ക് ചട്ടം ലംഘിച്ച് ​ഗവേഷണ അനുമതി നൽകാനുള്ള സർവ്വകലാശാല സി്‍ഡിക്കേറ്റിന്റെ നീക്കത്തിനെതിരെ സേവ് യുണിവേഴ്സിറ്റി കാംപെയിൻ രം​ഗത്തെത്തിയിരിക്കുകയാണ്. അപേക്ഷകന്റെ ഗവേഷണപ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസ് ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നയാൾക്ക് ഗവേഷണ സൗകര്യം ഒരുക്കി കൊടുക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുവാൻ കാരണമാകുമെന്നും,
ഇയാളുടെ PhD പ്രവേശന നടപടികൾ റദ്ദാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വൈസ് ചാൻസറിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.


കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ ഇതേ രീതിയിൽ കോവിഡ് കാലത്ത് കോടതി ഉത്തരവിലൂടെ പരോളിൽ ഇറങ്ങി കണ്ണൂർ സർവ്വകലാശാലയിൽ പ്രവേശനം നേടിയാണ്‌ ,രണ്ടു വർഷത്തെ LLM പഠനം ധനീഷ് പൂർത്തിയാക്കിയത്. തുടർന്ന് യൂജിസി നെറ്റ് പരീക്ഷ പരിശീലനത്തിനും പ്രത്യേക പരോൾ അനുവദിച്ചിരുന്നു വെങ്കിലും കുട്ടിസഖാവ് നെറ്റ് പരീക്ഷ വിജയിച്ചില്ല. തുടർന്ന് ഈ വർഷത്തെ 'കേരള' സർവ്വകാലാശാലയുടെ ഗവേഷണ പ്രവേശനത്തിന് ധനീഷ് അപേക്ഷിച്ചു.

ഗവേഷണത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഓൺലൈ നായി അയക്കണമെന്ന ചട്ടം ലംഘിച്ചത്കൊണ്ട് ധനേഷിന്റെ രജിസ്ട്രേഷൻ സർവ്വകലാശാല തടഞ്ഞു വച്ചിരുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ജയിലിൽ സൗകര്യം ലഭിക്കാത്തതുകൊണ്ട് ഓൺ ലൈനായി അപേക്ഷിക്കാനായില്ല എന്ന് സർവകലാശാലയെ അറിയിച്ചിരുന്നു.

ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഒരാൾക്ക് പൂർണ്ണസമയ ഗവേഷകനാവാൻ ആവില്ലെന്ന് സർവ്വകലാശാല ഉദ്യോഗസ്ഥർ കർശന നിലപാട് കൈകൊണ്ടുവെങ്കിലും, അത് മറികടന്ന് സിൻഡിക്കേറ്റ് ഗവേഷണ പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു.ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതോ ടെ യൂണിവേഴ്സിറ്റിയുടെ പ്രതിമാസ ഫെല്ലോ ഷിപ്പിനും ധനീഷ് അർഹനാവും. എന്നാൽ കണ്ണൂരിന് പകരം കേരള സർവ്വകലാശാലയിൽ ഗവേഷണ പഠനം തുടരാൻ പാർട്ടി നിർദ്ദേശിക്കുകയായിരുന്നുവെന്നും അറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (4 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends