Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

സിപിഎമ്മിന് വേണ്ടി കൊല്ലാനും ചാകാനും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ കൂട്ടര്‍;ചാവേറുകളെ ഇറക്കി ശത്രുക്കളെ ഒതുക്കി പാര്‍ട്ടി, കുട്ടിസഖാക്കളെ കയറൂരിവിട്ട് നേതാക്കന്മാര്‍ കാര്യംകാണുന്നു,സമൂഹത്തിന് വിപത്തായ് ഈ കൂട്ടര്‍

04 MARCH 2023 06:19 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മിന്റെ ചാവേറുകളായ് എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ സംഘടനകള്‍ അധപതിക്കുന്നു. വിദ്യാര്‍ത്ഥി സംഘടനകളെന്നാണ് വെപ്പെങ്കിലും പാര്‍ട്ടിക്ക് വേണ്ടി തല്ലുക കൊല്ലുക ചാകുക ആക്രമണം അഴിച്ചുവിടുക ഇതാണ് പ്രധാന പണി. പാര്‍ട്ടിക്ക് വിരോധമുള്ളവരെ അടിച്ചൊതുക്കാന്‍ ഇറങ്ങുന്ന സംഘം. ഈ കുട്ടി സഖാക്കളെ കയറൂരി വിട്ടിരിക്കുന്നത് പാര്‍ട്ടിയാണ്. സമൂഹത്തിന് വിപത്തായ് മാറിക്കഴിഞ്ഞു ഈ സംഘം. പൊതുനിരത്തിലിട്ട് കുട്ടി സഖാക്കള്‍ പോലീസിനെ തല്ലിയാലും സിപിഎം ഒത്താശ നില്‍ക്കും സര്‍ക്കാര്‍ കണ്ണടയ്ക്കും. പോലീസിന് പോലും പേടിയാണ് ഈ കൂട്ടത്തെ. കഴിഞ്ഞ ദിവസം ഒരു മാധ്യമ സ്ഥാപനത്തില്‍ക്കയറി ആയിരുന്നു അക്രമം അഴിച്ചുവിട്ടത്. സംസ്ഥാനത്ത് ലഹരി മരുന്ന് ഉപയോഗം വ്യാപകമാകുന്നതില്‍ ഏഷ്യാനെറ്റ് ചെയ്ത വാര്‍ത്തയാണ് എസ്എഫ്‌ഐയെ ചൊടിപ്പിച്ചത്. നാര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ് എന്ന പേരില്‍ തയ്യാറാക്കിയ പരമ്പരയിലെ ഒരു അഭിമുഖമാണ് വലിയ വിവാദമായത്. ഇരയല്ലാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജമായ് ഏഷ്യാനെറ്റ് അഭിമുഖം തയ്യറാക്കി എന്നാരോപിച്ചാണ് ഏഷ്യാനെറ്റ് ഓഫീസില്‍ എസ്എഫ്‌ഐ അഴിഞ്ഞാടിയത്. ഇരയല്ലാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് അങ്ങനെ ഒരു വീഡിയോ ഷൂട്ട് ചെയ്തതെങ്കില്‍ അത് അങ്ങേയറ്റം തെറ്റ് തന്നെ സമ്മതിക്കുന്നു. അതില്‍ അന്വേഷണം ഉറപ്പായും വേണം.

എന്നാല്‍ ലഹരിയെന്ന് കേട്ടപ്പോഴെ പൊള്ളുന്ന ഈ സഖാക്കള്‍ ഉള്‍പ്പെട്ട എത്ര ലഹരി കേസ്സുകള്‍ ഇതിനോടകം പുറത്ത് വന്നു. ഇതിലൊക്കെ എന്ത് നടപടിയാണ് നിങ്ങളുടെ പാര്‍ട്ടി സ്വീകരിച്ചത്. പോലീസിന്റെ കൈ കെട്ടിയിട്ടിട്ട് ഞങ്ങളുടെ പാര്‍ട്ടി കോടതി അന്വേഷിക്കുമെന്ന നയമുണ്ടല്ലോ, അത് ലഹരിക്കേസില്‍ പ്രതികളായ നേതാക്കന്മാരെ ഊരിയെടുക്കാന്‍ വേണ്ടി തന്നെയാണ്. ലഹരി സംഘങ്ങളുമായുള്ള സിപിഎം നേതാക്കളുടേയും കുട്ടിസഖാക്കളുടേയും ചങ്ങാത്തം തെളിവടക്കം പുറത്ത് വന്നിട്ടും ഒരു നടപടി ഉണ്ടായിട്ടില്ല. ആദ്യം സ്വന്തം പാര്‍ട്ടിയിലെ പുഴുക്കുത്തുകളെ വലിച്ച് പുറത്തിടണം, അതിന് ധൈര്യമുണ്ടോ. ലഹരിക്കേസില്‍ ഉള്‍പ്പെട്ട നേതാക്കളെല്ലാം കൂളായ് പുറത്ത് വിലസുന്നു. ആലപ്പുഴയില്‍ ലഹരി സംഘങ്ങള്‍ക്ക് സിപിഎംഡിവൈഎഫ്‌ഐ പിന്തുണയുണ്ടെന്ന ആരോപണം ശക്തമാണ്. കണ്ണൂരില്‍ ലഹരി സംഘത്തിന് ഒത്താശ നിന്ന നേതാവിനെ പോലീസ് പൊക്കി. കൊച്ചിയില്‍ ലഹരി പാര്‍ട്ടിക്ക് ചുക്കാന്‍ പിടിക്കുന്ന നേതാക്കള്‍. ലഹരിക്കേസില്‍ മാത്രമോ സകലമാന മാഫിയ സംഘങ്ങളുമായ് ബന്ധം. രണ്ട് ദിവസം മുന്‍പാണ് മണല്‍ മാഫിയ സംഘത്തെ വിളിച്ച് വിരട്ടി പണം ചോദിക്കുന്ന നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നത്. അതും സിപിഎമ്മിന്റെ ജനകീയ ജാഥയ്ക്ക് വേണ്ടി. അങ്ങനെ സകലമാന തൊട്ടിത്തരത്തിനും മുന്നില്‍ സിപിഎമ്മുകാരും ഈ കുട്ടി സഖാക്കളും ഉണ്ട്. ആദ്യം സ്വന്തം പാര്‍ട്ടിയിലുള്ളവരെ നന്നാക്കിയിട്ട് പുറത്തേക്കിറങ്ങി നാട് നന്നാക്കാം.

സ്വന്തം പാര്‍ട്ടിയിലുള്ള പെണ്‍കുട്ടികളെ നേതാക്കന്മാര്‍ പീഡനത്തിന് ഇരയാക്കിയാലും മിണ്ടാത്തവന്മാരാണ് കവലപ്രസംഗം നടത്തുന്നത്. എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ സംഘത്തെ ഇങ്ങനെ വളര്‍ത്തുകയാണ് പാര്‍ട്ടി. പാര്‍ട്ടിയുടെ ചാവേറുകളായിട്ട്. കലാലയങ്ങളില്‍ ഗുണ്ടാപ്പണിയുമായ് ഇറങ്ങുക. പത്തക്ഷരം പഠിക്കാന്‍ വരുന്ന പിള്ളേരെ പോലും ഭീഷണിപ്പെടുത്തി സമരങ്ങള്‍ക്ക് ഇറക്കുക. കുട്ടി സഖാക്കളെന്ന ലേബലില്‍ ചുളുവില്‍ പരീക്ഷ പോലും എഴുതാതെ വിജയിക്കുക. തീര്‍ന്നില്ല പിഎസ്സി ചോദ്യ പേപ്പര്‍ മോഷ്ടിച്ച് പരീക്ഷ എഴുതിപ്പിച്ച് ജയിപ്പിക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നു. ഒരു കഷ്ടപ്പാടും ഇല്ലാതെ പിഎസ്സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റി സര്‍ക്കാര്‍ ജോലികളില്‍ സുഖമായ് എത്തുക. പോരാത്തതിന് പിന്‍വാതില്‍ നിയമനങ്ങള്‍. ഇക്കൂട്ടത്തിന് വേണ്ടി പാവം പിടിച്ച പിള്ളേരെ പച്ചയ്ക്ക് വഞ്ചിക്കുന്നു.

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘത്തെ വാഴിക്കുകയാണ് സിപിഎം. കാരണം സിപിഎം നേതാക്കള്‍ക്ക് വേണ്ടി കൊല്ലാനും ചാകാനും ആള് വേണമല്ലോ. ഏതെങ്കിലും നേതാക്കള്‍ക്ക് നേരെ വിരല്‍ ഉയര്‍ന്നാല്‍ വെട്ടുകിളിക്കൂട്ടം പാഞ്ഞെത്തും. ആക്രമിക്കും. സൈബറിടത്തില്‍ സ്ത്രീകളെന്ന് പോലും നോക്കാതെ തെറിയഭിഷേകം നടത്തും. പൊതുമധ്യത്തില്‍ അപമാനിക്കല്‍. ഇതൊക്കെയാണ് ഈ കൂട്ടരുടെ മെയ്ന്‍ പണി. എന്നിട്ട് വിളമ്പുന്നതോ സ്ത്രീ സ്വാതന്ത്ര്യമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ ലക്ഷ്യം. എജ്ജാതി തോല്‍വി തന്നെ. പാര്‍ട്ടി ഇതുപോലെ വാഴിച്ചതാണ് ആകാശ് തില്ലങ്കേരിയേയും കൂട്ടരേയും. ഒടുവില്‍ അവര്‍ പാര്‍ട്ടിക്ക് തന്നെ പാരയായ്. ഇന്നിപ്പോള്‍ ഏഷ്യാനെറ്റ് ഓഫീസ് തല്ലിപ്പൊളിച്ചപ്പോള്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ഫേസ്ബുക് പോസ്റ്റ് ഏഷ്യാനെറ്റിന്റെ നെഞ്ചേത്തേക്കെന്ന്. ഈ ആര്‍ഷോ എന്ന് പറയുന്നവന്‍ പക്കാ ക്രിമിനല്‍. വധശ്രക്കേസില്‍ അകത്ത് കിടന്ന മുതലാണ്. തല്ലിയൊതുക്കുമെന്ന ഹുങ്കാണിവര്‍ക്ക്. ഇതേ ഹുങ്കാണ് കൊല്ലം ചിന്നക്കടയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പിള്ളേരോട് കാണിച്ചത്. ചിന്താ ജെറോമിനെതിരെ പരാതി കൊടുത്ത യൂത്ത് കോണ്‍ഗ്രസ്സുകാരന്റെ മൂക്കിന്റെ പാലം ഇടിച്ച് പൊട്ടിച്ചത്. ഇതിനെയൊന്നും പോലീസും തൊടില്ല. അവര്‍ക്കും ഭയമാണ്. ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് സമൂഹത്തിന് വലിയ ഭീഷണിയായ് മാറിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends