ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം... ബ്രഹ്മപുരത്തും സമീപത്തും ഉള്ളവര്‍ ഞായറാഴ്ച വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കലക്ടര്‍ രേണു രാജ്

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുമെന്ന് എറണാകുളം കലക്ടര്‍ ഡോ. രേണുരാജ്. തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേനതന്നെ ശ്രമം തുടരും. ഇതിനു ഹെലികോപ്റ്റര്‍ പ്രയോജനപ്പെടില്ലെന്നാണ് വിലയിരുത്തല്‍. ശക്തിയേറിയ മോട്ടറുകള്‍ എത്തിച്ച് സമീപത്തെ പുഴയില്‍നിന്ന് വെള്ളം പമ്പ് ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
ബ്രഹ്മപുരത്തും സമീപത്തും ഉള്ളവര്‍ ഞായറാഴ്ച വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കലക്ടര്‍ രേണു രാജ്. അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങള്‍ തുറക്കരുത്. ബ്രഹ്മപുരം 'തീയണയ്ക്കാന്‍ ശ്രമം ഊര്‍ജിതമാക്കും. ശക്തിയേറിയ മോട്ടറുകള്‍ എത്തിച്ച് സമീപത്തെ പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്യും. അഗ്‌നിരക്ഷാസേന തന്നെ ശ്രമം തുടരുമെന്ന് കലക്ടര്‍. ഹെലികോപ്റ്റര്‍ പ്രയോജപ്പെടില്ലെന്നാണ് വിലയിരുത്തലെന്നും നാളെ വൈകിട്ടോടെ നിയന്ത്രണവിധേയമാകുമെന്നും കലക്ടര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
വ്യാഴാഴ്ച വൈകിട്ട് നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടര്‍ന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്തു വ്യാപിച്ചു. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതു തുടരുകയാണ്. ഏരൂര്‍, ഇന്‍ഫോപാര്‍ക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളില്‍ പുക ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരിസരവാസികള്‍ക്ക് ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി.
ഹെലികോപ്റ്ററില്‍ വെള്ളമെത്തിച്ച് തീ അണയ്ക്കാനായിരുന്നു നേരത്തേ ശ്രമം. തീ നിയന്ത്രണവിധേയമാക്കാന്‍ വ്യോമസേന എത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഉച്ചയോടെ തീ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്നു കലക്ടര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha



























