മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കൊലപാതകം നടത്തിയ കേസിലെ പ്രതിയുടെ ഭാര്യ മരിച്ച നിലയില്‍...

മാവേലിക്കരയില്‍ കുടുബസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ . കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമ്പര്‍നാട് വിഷ്ണുഭവനത്തില്‍ കെ.വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്.
കല്ലുമല ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷിനെ (36) കൊന്ന കേസിലെ പ്രതിയാണ് വിനോദ്. കഴിഞ്ഞ ഫെബ്രുവരി 16നു രാത്രിയാണ് സജേഷ് കുത്തേറ്റു മരിച്ചത്.
തെക്കേക്കര വില്ലേജ് ഓഫിസിനു വടക്ക് കനാല്‍ പാലത്തിനു സമീപം അശ്വതി ജംഗ്ഷനിലായിരുന്നു സംഭവം. വില്ലേജ് ഓഫീസ് ജംഗ്്ഷന് വടക്ക് കനാല്‍ പാലത്തിന് താഴെ അശ്വതി ജങ്ഷനിലെ മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലേക്കുള്ള അന്‍പൊലി കളത്തിന് സമീപത്തായി കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.
വിനോദിന്റെ വീടിന് സമീപത്തായി സജേഷിന്റെ ബന്ധു താമസമുണ്ട്. ഇവിടെ വന്നതാണ് സജേഷ്. അന്‍പൊലിക്ക് ശേഷം വിനോദും സജേഷും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു.
ഇടതു കൈയുടെ മസിലിന് കുത്തേറ്റ സജേഷ് സമീപത്തെ കനാല്‍ പാലത്തിലേക്ക് ഓടി. കുറേനേരം കാണാതായപ്പോള്‍ സംഭവം കണ്ടു നിന്നവര്‍ നടത്തിയ അന്വേഷണത്തില്‍ കനാല്‍പാലത്തില്‍ വീണു കിടക്കുന്നത് കണ്ടു. രക്തം വാര്‍ന്ന് അവശനിലയിലായിരുന്ന സജേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴി മരണമടഞ്ഞു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ വിനോദിനെ മുന്നു ദിവസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha


























