Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കുഴല്‍മാടന് തല്ലോട് തല്ല്... പിണക്കവും പരിഭവവും മാറ്റിവച്ച് എത്തിയ ഇപി ജയരാജന്റെ പ്രസംഗം ലൈവായി നല്‍കി ചാനലുകള്‍; സിപിഎം നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി; പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യം; യുഡിഎഫ് കുഴല്‍ മാടനെ ഇറക്കിയിരിക്കുന്നു

05 MARCH 2023 08:25 AM IST
മലയാളി വാര്‍ത്ത

ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അവസാനം പാര്‍ട്ടിയുടെ പൊതു പരിപാടിയിലെത്തി. ഇടവേളയ്ക്ക് ശേഷമെത്തിയ ഇപി സിപിഎം നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. പിണറായി വിജയനെ വാനോളം പുകഴ്ത്തി. ഫെബ്രുവരി 20-ന് തുടങ്ങിയ യാത്രയില്‍ ഇതാദ്യമായാണ് ഇപി ജയരാജന്‍ പങ്കെടുക്കുന്നത്. പിണറായി വിജയന്റെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

പിണറായിയുടെ കുടുംബത്തെ യുഡിഎഫുകാര്‍ വേട്ടയാടുകയാണെന്നും നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ചു നടക്കുകയാണ് യുഡിഎഫുകാരെന്നും ഇപി ജയരാജന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയ്ക്ക് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍.

നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ചു നടക്കുന്നവരാണ് യുഡിഎഫുകാര്‍. പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടുകയാണ് ഇവര്‍. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. കറുത്ത തുണിയില്‍ കല്ലും കെട്ടി അക്രമത്തിന് തുനിഞ്ഞാല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ല.

മറിയം റഷീദയെയും ഹൗസിയ ഹസനെയും ഉപയോഗിച്ച് നമ്പി നാരായണനെ ജയിലില്‍ അടച്ചവരാണ് കോണ്‍ഗ്രസ്. പിണറായിയെയും ഇടത് പക്ഷത്തെയും കളങ്കപ്പെടുത്താന്‍ മക്കളേ നിങ്ങള്‍ പോരണ്ട....ഇത് കേരളമാണ്. നാശത്തിന്റെ കുഴിയാണ് യുഡിഎഫ് സൃഷ്ടിച്ചത്. ഒരു കുഴല്‍ മാടന്‍ ഇറങ്ങിയിരിക്കുന്നു. എന്തും പറയാമെന്ന് ആരും കരുതേണ്ട. സംസ്ഥാന സര്‍ക്കാര്‍ കടം വാങ്ങിയാല്‍ എന്താ കുഴപ്പം? സംസ്ഥാനം ജപ്തി ചെയ്ത് കൊണ്ടുപോകുമോ. സംസ്ഥാന സര്‍ക്കാരിനെ ആരും ജപ്തി ചെയ്യില്ല.

അടിസ്ഥാന സൗകര്യം വികസിപ്പിച്ച് നാടിനെ അഭിവൃത്തിപ്പെടുത്തി തിരിച്ചു കൊടുക്കും. പത്രക്കാര്‍ എന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു. എനിക്കിന്ന് ഒരുപാട് പരിപാടികളുണ്ടെങ്കിലും ഞാനിന്ന് ഇവിടെ പ്രത്യക്ഷപ്പെട്ടല്ലോ... എനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, എങ്കിലും ഇവിടെ വന്നപ്പോള്‍ പഴയ പല നേതാക്കളെയും കാണാനായി.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര തൃശ്ശൂര്‍ ജില്ലയില്‍ പന്ത്രണ്ട് ഇടങ്ങളില്‍ സ്വീകരണം നല്‍കിയിരുന്നു. തുടര്‍ന്ന് വൈകീട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇപി ജയരാജന്‍ എത്തിയത്. കഴിഞ്ഞ മാസം 20ന് കാസര്‍കോട് നിന്ന് തുടങ്ങിയ ജാഥയില്‍ ഇപി ഇതുവരെ പങ്കെടുക്കാത്തിരുന്നത് വലിയ വിവാദമായിരുന്നു.

റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടിയോട് അകന്ന ജയരാജന്‍ അതൃപ്തി തുടരുന്നതിന്റെ ഭാഗമായിട്ടാണ് ജാഥയോട് നിസ്സഹകരണം പുലര്‍ത്തിയത്. ഒടുവില്‍ മുഖ്യമന്ത്രി അടക്കം ഇടപെട്ട് നടത്തിയ അനുരജ്ഞന നീക്കത്തിനൊടുവിലാണ് ജാഥയില്‍ ഇപി പങ്കെടുക്കുന്നതെന്നാണ് വിവരം.

അതേസമയം സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍ ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുത്തത് അനുനയ നീക്കത്തിനു പോകേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടു കാരണമെന്ന വ്യാഖ്യാനവും വന്നു. പാര്‍ട്ടി വേണോ എന്ന് ഇപി സ്വയം തീരുമാനിക്കട്ടെയെന്ന ആലോചനയിലേക്കു നേതൃത്വം നീങ്ങിയതാണു സമ്മര്‍ദമായത്. പിണങ്ങി മാറിനിന്നിട്ടും നേതൃത്വം അവഗണിക്കുകയും അനുനയ നീക്കം നടത്താതിരിക്കുകയും ചെയ്തതോടെ ഭാവി പന്തിയല്ലെന്നു തിരിച്ചറിഞ്ഞാണ് ഇപി മയപ്പെട്ടതെന്നാണു വിവരം.

ജൂനിയറായ എം.വി.ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതില്‍ ഇപിക്കു നീരസമുണ്ടായിരുന്നു. കുടുംബം നടത്തുന്ന ആയുര്‍വേദ റിസോര്‍ട്ടിനെപ്പറ്റി പി.ജയരാജന്‍ ഉന്നയിച്ച പരാതിയില്‍ വിശദീകരണം നല്‍കിയിട്ടും പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കാത്തതിലും പരിഭവമുണ്ടായി. ഇതു പ്രകടിപ്പിക്കാനാണ് യാത്രയില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends