Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

തരൂര്‍ കളംനിറയും... ശശി തരൂര്‍ വിഷയത്തില്‍ പാര്‍ടി നേതൃത്വത്തെ വെള്ളം കുടിപ്പിച്ച എം കെ രാഘവനെതിരെ നിലപാട് കുടപ്പിക്കാന്‍ വിഡി സതീശനും സുധാകരനും; തരൂരിനൊപ്പം നിന്ന് പരസ്യമായി പാര്‍ടി നേതൃത്വത്തെ വെല്ലുവിളിച്ചെന്ന് കെപിസിസി നേതൃത്വത്തിന്റെ കുറ്റപത്രം

05 MARCH 2023 09:29 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംകെ രാഘവനെ തോല്‍പിക്കാന്‍ എതിരാളികള്‍ പഠിച്ച പണി പതിനെട്ടും നോക്കിയതാണ് നടന്നില്ല. അവസാനം ശശി തരൂരിന്റെ വലംകൈയ്യായി നിന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ശശി തരൂര്‍ വിഷയത്തില്‍ പാര്‍ടി നേതൃത്വത്തെ വെള്ളം കുടിപ്പിച്ച എം കെ രാഘവനെതിരെ കിട്ടിയ അവസരം ഉപയോഗിക്കാന്‍ വി ഡി സതീശനും കെ സുധാകരനും നീക്കം തുടങ്ങി.

തരൂരിനൊപ്പം നിന്ന് ശക്തമായ നിലപാടെടുത്ത് പരസ്യമായി പാര്‍ടി നേതൃത്വത്തെ വെല്ലുവിളിച്ചെന്നതാണ് എം കെ രാഘവനെതിരെയുള്ള കെപിസിസി നേതൃത്വത്തിന്റെ കുറ്റപത്രം. കോഴിക്കോട് പ്രസംഗത്തിന്റെ പേരില്‍ ഹൈക്കമാന്‍ഡിനെ ഇടപെടുവിച്ച് നടപടിയെടുക്കാനാണ് ശ്രമം. കോഴിക്കോട് ഡിസിസി രാഘവനെതിരായ റിപ്പോര്‍ട്ടാണ് കെപിസിസിക്ക് കൈമാറിയത്.

അനവസരത്തില്‍ പാര്‍ടിയെ വിമര്‍ശിച്ച് പൊതുജനമധ്യത്തില്‍ നാണംകെടുത്തിയെന്നാണ് ഡിസിസി വിലയിരുത്തല്‍. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടത് പുറത്തുപറഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്നറിയിപ്പുനല്‍കി. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നടത്തുന്ന പാര്‍ടി പുനഃസംഘടനയില്‍ ജനാധിപത്യപരമായ ചര്‍ച്ച നടക്കുന്നില്ലെന്നും അര്‍ഹരെ പുറത്ത് നിര്‍ത്തിയിരിക്കുകയാണെന്നുമാണ് എം കെ രാഘവന്‍ കോഴിക്കോട്ട് പറഞ്ഞത്.

രാഘവനെ അനുകൂലിച്ച് കെ മുരളീധരന്‍ രംഗത്തുവന്നു. മിണ്ടാതിരിക്കുന്നവര്‍ക്കാണ് പാര്‍ടിയില്‍ പരിഗണന കിട്ടുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. എം കെ രാഘവന്‍ എംപി പാര്‍ടിക്കെതിരെ ഉന്നയിച്ച വിമര്‍ശം പൊതുവായ വികാരമെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ എംപി പറഞ്ഞു. രാഘവന്‍ പറഞ്ഞത് അച്ചടക്ക ലംഘനമല്ല. തനിക്കും വിമര്‍ശനങ്ങളുണ്ട്. ഒരു കാര്യവും തന്നോടും ആലോചിക്കാറില്ല. മിണ്ടാതിരിക്കുന്നവര്‍ക്കാണ് പാര്‍ടിയില്‍ പരിഗണന കിട്ടുന്നത്. അടിയന്തരമായി രാഷ്ട്രീയകാര്യ സമിതിയോ സംസ്ഥാന എക്സിക്യൂട്ടീവോ വിളിക്കണം.

പരസ്പര ചര്‍ച്ചകള്‍ പാര്‍ടിയില്‍ നടക്കുന്നില്ല. 30 അംഗങ്ങളെ മാത്രമേ കെപിസിസി പ്രസിഡന്റിന് നോമിനേറ്റ് ചെയ്യാനാവൂ. എങ്ങനെ 60 ആയെന്ന് അറിയില്ല. രാഘവന്റെ പ്രതികരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെപിസിസി റിപ്പോര്‍ട്ട് തേടിയതില്‍ തെറ്റില്ല. എന്നാല്‍, അതുസംബന്ധിച്ച് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പരസ്യ പ്രതികരണം നടത്തിയത് ശരിയല്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം എം.കെ.രാഘവന്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നെന്നും അഭിപ്രായം അവിടെ പറയണമായിരുന്നെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഭവനസന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.

പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. ജനാധിപത്യ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ, അത് പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്.

കേരളത്തില്‍ ബിജെപിക്ക് കിട്ടുന്ന സീറ്റ് സീറോ ആയിരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം കണ്ടു കേരളത്തില്‍ അധികാരം കിട്ടുമെന്ന് നരേന്ദ്ര മോദി കരുതുന്നത് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെപ്പറ്റി അറിവില്ലാത്തതു കൊണ്ടാണ്.

അധികാരത്തിലിരിക്കുന്നവരെ വിജയിപ്പിക്കുന്ന ശൈലിയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേത്. നരേന്ദ്ര മോദിയെ മാതൃകയാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വേണുഗോപാല്‍ പറഞ്ഞു. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണത്തെ വേണുഗോപാല്‍ വിമര്‍ശിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends