പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം..... രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പിടിയില്‍, മറ്റ് രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍

വ്യക്തിപരമായ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താനായി ശ്രമിച്ച കേസില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പിടിയിലായി.
ഓട്ടോ ഡ്രൈവര്‍മാരായ നേമം എസ്റ്റേറ്റ് വാര്‍ഡില്‍, പൂഴിക്കുന്ന് മണിയന്‍ നിവാസില്‍ സുജിത് (34), വിളപ്പില്‍ ചെറുകോട്, നെടുമങ്കുഴി അപ്‌സര ഭവനില്‍ സച്ചു (31) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴര മണിക്കാണ് സംഭവം നടന്നത്. തമ്പാനൂര്‍ ചൈത്രം ഹോട്ടലിന് മുന്‍വശത്തായി ആട്ടോ ഒതുക്കിയശേഷം വീട്ടിലേയ്ക്ക് പോകാനായി നിന്ന കാരായക്കാമണ്ഡപം സ്വദേശി അഷറഫിനെയാണ് നാലംഗ സംഘം അതി ക്രൂരമായി ആക്രമിച്ചത്.
അഷ്‌റഫിനെ മര്‍ദ്ദിച്ച സംഘം ഇയാളെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താനായി ശ്രമിക്കുകയായിരുന്നെന്ന് തമ്പാനൂര്‍ പൊലീസ് .
വ്യക്തിപരമയ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമായത്. ഒളിവില്‍ പോയ മറ്റു രണ്ടു പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.
"
https://www.facebook.com/Malayalivartha


























