സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ലക്ഷക്കണക്കിന് പേര്‍ പുറത്തേക്ക്....

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ലക്ഷക്കണക്കിന് പേര്‍ പുറത്തേക്ക്....
വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ക്ക് ക്ഷേമപെന്‍ഷന് അര്‍ഹതയില്ല. ഇത്തരം സാഹചര്യത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് 12.5 ലക്ഷത്തോളംപേര്‍ പുറത്താകുന്നു.
പെന്‍ഷന് അര്‍ഹമായതിനെക്കാള്‍ കൂടുതല്‍ വരുമാനമുള്ളതുകൊണ്ടാവാം ഇവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് എന്നാണ് അനുമാനിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് മാര്‍ച്ചുമുതല്‍ പെന്‍ഷന്‍ കിട്ടാനിടയില്ല. ഈയിനത്തില്‍ മാസം സര്‍ക്കാരിനു 192 കോടിയുടെ ചെലവ് കുറയും.
പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബവാര്‍ഷിക വരുമാനമായി കണക്കാക്കാനായിരുന്നു നിര്‍ദ്ദേശം.
ഫെബ്രുവരി 28 ആയിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവസാന തീയതിയായിരുന്നത്. 40 ലക്ഷത്തോളംപേര്‍ മാത്രമാണ് ഹാജരാക്കിയത്. നിലവില്‍ 52.5 ലക്ഷംപേരാണ് മാസം 1600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്.
വിവിധ കാരണങ്ങളാല്‍ രണ്ടരലക്ഷത്തോളം പേരുടെ പെന്‍ഷന്‍ മാസംതോറും തടഞ്ഞുവെക്കാറുണ്ട്. ഉയര്‍ന്ന വരുമാനമുള്ളവരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.
വിവരങ്ങള്‍ ഐ.കെ.എമ്മിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അന്തിമകണക്ക് ലഭ്യമാകും. ഇതിനു സമയമെടുക്കും. അതിനാല്‍ നിലവില്‍ വാങ്ങുന്നവര്‍ക്ക് ഫെബ്രുവരിവരെയുള്ള പെന്‍ഷന്‍ ലഭിച്ചേക്കും. ഡിസംബര്‍ വരെയുള്ള പെന്‍ഷനാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
അതേസമയം ഇനിയും സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമയം മുതല്‍ പെന്‍ഷന്‍ പുനഃസ്ഥാപിക്കും. ഇടയ്ക്കുള്ള കാലത്തെ കുടിശ്ശിക നല്‍കില്ല. സാമൂഹികസുരക്ഷാ പെന്‍ഷനു മാത്രമാണ് ഈ തീരുമാനം ബാധകമായിട്ടുള്ളത്.
https://www.facebook.com/Malayalivartha


























