ജീവനക്കാര്‍ക്ക് ആശ്വാസം.... കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം നടത്തി

സര്‍ക്കാര്‍ സഹായമായ 50 കോടിയില്‍ നിന്നും 30 കോടി ലഭിച്ചതോടെ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ് വിതരണം പൂര്‍ത്തിയാക്കിയത്. പകുതി ശമ്പളമാണ് നല്‍കിയത്.
70 കോടി രൂപയാണ് ജനുവരി, ഫെബ്രുവരി മാസത്തെ സര്‍ക്കാര്‍ സഹായമായി ലഭിക്കാനുള്ളത്. അത് ലഭിച്ചാല്‍ മാത്രമേ ശമ്പളവിതരണം പൂര്‍ത്തിയാക്കാനാകുവെന്ന് കെ.എസ്.ആര്‍.ടി.സി. നേരത്തെ ഗഡുക്കളായുള്ള ശമ്പള വിതരണം ചെയ്യാനുള്ള തീരുമാനം പരിശോധിച്ച് ഭേദഗതി വരുത്താമെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ടായിരുന്നു.
മാസ ശമ്പളം ആദ്യ ആഴ്ച്ചയില്‍ തന്നെ നല്‍കണമെന്ന് ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചതിന്റെ ഭാഗമാണ് ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചത്. തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ തീരുമാനം പുനഃപരിശോധിക്കാമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























