ബ്രഹ്മപുരം തീപിടുത്തതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്... മന്ത്രി പി രാജീവും യോഗത്തില്‍ പങ്കെടുക്കുന്നു; തീയണയ്ക്കാനുള്ള ശ്രമം ഊര്‍ജ്ജിതത്തില്‍

ബ്രഹ്മപുരം തീപിടുത്തതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. എറണാകുളം കലക്ടറേറ്റില്‍ രാവിലെ ചേര്‍ന്ന യോഗത്തില്‍ എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവും ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു. മൂന്ന് ദിവസമായി കൊച്ചിയെ മൂടി നില്‍ക്കുന്ന പുക കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അടിയന്തരയോഗം ചേരുന്നത്. ഇന്നലെ രാത്രി കാറ്റിന്റെ ദിശ മാറിയതോടെ കൊച്ചി നഗരത്തിന്റെ എല്ലാ ഭാഗത്തേക്കും പുകയെത്തിയിരുന്നു.
ഇന്ന് രാവിലെയോടെ സ്ഥിതിയില്‍ അല്‍പം മാറ്റമുണ്ട്. ബ്രഹ്മപുരത്തെ തീപിടുത്തതെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ബ്രഹ്മപുരത്ത് തീയണയ്ക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണെന്ന് അഗ്‌നിക്ഷാസേന . ഇന്ന് തന്നെ തീ പൂര്‍ണമായി അടയ്ക്കാനാവും എന്നാണ് പ്രതീക്ഷ.
മിനിറ്റില്‍ 5000 ലിറ്റര്‍ വെള്ളം വലിച്ചെടുക്കാന്‍ സാധിക്കുന്ന ഹൈ പ്രഷര്‍ പമ്പ് വഴി പുഴയില്‍ നിന്നും വെള്ളം എടുത്ത് തീയില്‍ ഒഴിച്ചു കൊണ്ടിരിക്കുകയാണ്.
ഫയര്‍ഫോഴ്‌സിന്റെ 25 യൂണിറ്റും നാവിക സേനയുടെ 2 യൂണിറ്റും രംഗത്തുണ്ട്. ഇതിനോടകം എണ്‍പതം ശതമാനം തീയും അണച്ചു കഴിഞ്ഞു. അവശേഷിക്കുന്ന അഗ്‌നി കൂടി അണയ്ക്കാനുള്ള ശ്രമത്തിലാണെന്നും ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവിവ്യക്തമാക്കി.'
https://www.facebook.com/Malayalivartha


























