കൊല്ലം പട്ടാഴി ക്ഷേത്രത്തിൽ കുംഭത്തിരുവാതിര മഹോത്സവത്തിനിടെ ചെഗുവേരയുടെ ചിത്രം പതിച്ച കൊടി ഉയർത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.

കൊല്ലം പട്ടാഴി ക്ഷേത്രത്തിൽ കുംഭത്തിരുവാതിര മഹോത്സവത്തിനിടെ ചെഗുവരയുടെ ചിത്രം പതിച്ച കൊടി ഉയർത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ക്ഷേത്ര വിശ്വാസി അല്ലാത്ത സി.പിഎം പ്രവർത്തകനെ ചെഗുവരയുടെ കൊടിയുമായി കമ്മറ്റി ഓഫീസിലേക്ക് അയച്ചത് മത സ്പർദ്ധ ഉണ്ടാക്കാനും ഉത്സവം അലങ്കോലപ്പെടുത്താനുമാണന്ന ആക്ഷേപമാണ് ഉയരുന്നത്.
കൊല്ലം പട്ടാഴി ദേവീക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവം കണ്ട് തൊഴാൻ എത്തിയ ഓരോ ഭക്തരെയും വേദനിപ്പിക്കുന്ന സംഭവങ്ങളാണ് ക്ഷേത്രത്തിൽ അരങ്ങേറിയത്. കെട്ടുകാഴ്ചകളിൽ കൊടി ഉയർത്തെരുതെന്ന തീരുമാനം നടപ്പാക്കാൻ കമ്മറ്റിക്കാർക്ക് ആകാഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്...
തൊട്ടുപിന്നാലെ ക്ഷേത്ര വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത ചെഗുവരയുടെ ചിത്രം പതിച്ച കൊടിയുമായി സി.പിഎം പ്രവർത്തകൻ
അലൻ ഷാഹുദ്ധീൻ കമ്മറ്റി ഓഫീസിലെത്തുകയായിരുന്നു. ഉത്സവ കമ്മറ്റി നൽകിയ ബാഡ്ജ് ധരിച്ച് കെട്ടുകാഴ്ച്ചകളുമായി എത്തിയ ഭക്തരെ പോലീസ് അതിക്രൂരമായാണ് മർദ്ദിച്ചത്.
എ ബി വി പി പ്രവർത്തകൻ രാഹുലിന് പോലീസ് മർദ്ദനത്തിൽ സാരമായി പരുക്കേറ്റു
ബിനുപളളിമൺ
https://www.facebook.com/Malayalivartha


























