Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പിണറായിയും കുടുംബവും വന്‍ വിവാദത്തില്‍ നിന്നിട്ടും താങ്ങി സിപിഎം കേന്ദ്ര നേതൃത്വം;കോടിയേരിയോട് കാണിക്കാത്ത ദയ പിണറായിയോട് എന്തിന് കാണിക്കണം,അങ്ങ് കേന്ദ്രത്തില്‍ കഞ്ഞികുടിച്ച് കിടക്കണേല്‍ ഇങ്ങ് കേരളത്തിലെ പച്ചപ്പേ ഉള്ളു,അതുകൊണ്ട് പഞ്ചപുച്ചമടക്കി നില്‍ക്കുന്നു

05 MARCH 2023 01:20 PM IST
മലയാളി വാര്‍ത്ത

കമ്മിക്കുട്ടികളായ എസ്.എഫ്.ഐയെ കൊണ്ട് ഏഷ്യാനെറ്റ് കൊച്ചി ഓഫീസില്‍ അതിക്രമം കാട്ടിയത് സി.പി.എമ്മിന്റെ അതിബുദ്ധി. കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിക്കുന്നത് പോലുള്ള പരാപാടിയായിപ്പോയെന്ന് അന്തംകമ്മികള്‍ക്ക് പിന്നീടാണ് ബോധംവന്നത്. ലൈഫ് മിഷന്‍ കോഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണവും അത് സാധൂകരിക്കുന്ന ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും കാരണം തലവഴി മുണ്ടിട്ട് നിയമസഭയില്‍ കയറേണ്ട സ്ഥിതിയിലാണ് ഭരണകക്ഷി അംഗങ്ങള്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മകന്‍ വിവേക് എന്നിവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ നാണക്കേട് കാരണം സി.പി.എം അണികള്‍ക്ക് പോലും നാട്ടില്‍ തലഉയര്‍ത്തി നടക്കാനാകുന്നില്ല. നേതാക്കള്‍ക്കള്‍ക്ക് ചാനല്‍ ചര്‍ച്ചകളിലോ സമൂഹമാധ്യമങ്ങളിലോ ക്യാപ്‌സ്യൂള്‍ തള്ളാനും വയ്യാത്ത അവസ്ഥ. എന്നാല്‍ മുഖ്യനെതിരെ ഒരക്ഷരം മിണ്ടാന്‍ ആണൊരുത്തന്‍ പാര്‍ട്ടിയിലില്ലതാനും. മുമ്പ് കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ പല കേസുകളിലും പെട്ടപ്പോള്‍ അവര്‍ക്കെതിരെ പരസ്യമായും രഹസ്യമായും ഉറഞ്ഞുതുള്ളിയ സഖാക്കളുടെ വായില്‍ നാക്കുണ്ടോന്ന് പാതാളക്കരണ്ടി ഇട്ട് തപ്പിനോക്കിയാലും കാണാത്ത അവസ്ഥയാണുളളത്. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളേയും ഭാര്യയേയും എ.കെ.ജി സെന്ററില്‍ വിളിച്ച് പിണറായി ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് സത്യമാണെങ്കില്‍ സഖാവ് കോടിയേരി ഇപ്പോള്‍ പരലോകത്തിരുന്ന് ഊറി ഊറി ചിരിക്കുന്നുണ്ടാവും. കാരണം തന്റെ മക്കളുടെ മെക്കിട്ട് കേറാന്‍ വന്ന പിണറായി സഖാവിന് സ്വന്തം മക്കളെ പോലും നിയന്ത്രിക്കാനായില്ലല്ലോ എന്ന്.

കോടിയേരിയുടെ ഇളയ മകന്‍ ബിനീഷ് ഒരു കൊല്ലത്തോളമാണ് ബാംഗ്ലൂരിലെ ജയിലില്‍ കിടന്നത്. അവസാനം ആ കേസ് തെളിയിക്കാനായില്ല. ബിനീഷിനെ അറസ്റ്റ് ചെയ്തപ്പോഴും ജയിലിലടച്ചപ്പോഴും കോടിയേരിയുടെ അടുത്ത സുഹൃത്തുകൂടിയായ പിണറായി ഒരക്ഷരം മിണ്ടിയില്ല. അവസാനം ബിനീഷിനെതിരെ വേണ്ടത്ര തെളിവുകളില്ലെന്ന വിവരം പുറത്തുവന്നതോടെയാണ് പ്രതികരണത്തിന് തയ്യാറായത്. അതേസമയം ലാവ്‌ലിന്‍, സ്പ്രിംഗ്ലര്‍ അടക്കമുള്ള അഴിമതി ആരോപണങ്ങള്‍ പിണറായിക്കെതിരെ ഉയര്‍ന്നപ്പോള്‍ കോടിയേരി അതിശക്തമായി രംഗത്തെത്തിയിരുന്നു. ബിനീഷിനെതിനായ കേസിനെ തുടര്‍ന്ന് ഇ.ഡി കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി. ചികിത്സയ്ക്ക് അവധി വേണമെന്ന അപേക്ഷയും പാര്‍ട്ടി വാങ്ങി. കോടിയേരിയെ മാറ്റി നിര്‍ത്തണമെന്ന് കേന്ദ്രനേതൃത്വനാണ് കൂടുതല്‍ വാശികാണിച്ചത്. എന്നാല്‍ പിണറായിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും എതിരെ അതീവഗുരുതരമായ ആരോപണങ്ങള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം.എല്‍.എയും ആയിരുന്ന പി.ടി തോമസ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചു. സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ തന്റെ കമ്പനിയുടെ മെന്ററാണെന്ന് വീണാ വിജയന്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. ഇക്കാര്യം മാത്യുകുഴല്‍നാടന്‍ ചൂണ്ടിക്കാണിച്ചു. ലൈഫ് മിഷന്‍ ഇടപാടിന്റെ പേരില്‍ മുഖ്യമന്ത്രിയും സ്വപ്‌നയും ശിവശങ്കറും കഌഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഇ.ഡി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് കൊടുത്തു. എന്നിട്ടും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം തയ്യാറാകുന്നില്ലെന്ന് മാത്രമല്ല ഈ വഷയത്തില്‍ ഒരു പ്രതികരണത്തിനും തയ്യാറായിട്ടില്ല. പിണറായിയും സംഘവും കൊടുക്കുന്ന ഫണ്ട് കൊണ്ട് എ.കെ.ജി ഭവനില്‍ കഞ്ഞികുടിച്ച് കഴിയുന്നവര്‍ എന്ത് പറയാനാണെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഒരു കണക്കിന് അതും ശെരിയാണ്. കാരണം ബംഗാളും ത്രിപുരയും സി.പി.എമ്മിനെ ആട്ടിയോടിച്ചിട്ട് കൊല്ലങ്ങളായി. ത്രിപുരയില്‍ എങ്ങനെയും അധികാരംപിടിക്കാന്‍ ഇത്തവണ കോണ്‍ഗ്രസുമായി ലിവിംഗ് ടുഗദറിലായെങ്കിലും ജനങ്ങള്‍ ആ ബന്ധം അലസിപ്പിച്ചു. അതുകൊണ്ട് എന്തെങ്കിലും നാല് കാശ് വരുമാനം തരുന്നത് തെക്കേ അറ്റത്ത് കിടക്കുന്ന പിണറായിയും കൂട്ടരുമാണ്. അതുകൊണ്ട് ഏറാന്‍മൂളി നില്‍ക്കുകയല്ലാതെ മറ്റ് വഴിയില്ല.

ഉത്തരേന്ത്യയില്‍ ഏതെങ്കിലും സംഘനകള്‍ പ്രശ്‌നമുണ്ടാക്കിയാല്‍ ബി.ജെ.പിക്കും സംഘപരിവാറിനും എതിരെ ഉറഞ്ഞുതുള്ളുകയും വേണ്ടിവന്നാല്‍ ബുള്‍ഡോറസിന്റെ പുറത്ത് കയറി താണ്ഡവം ചവിട്ടുകയും ചെയ്യുന്ന ബൃന്ദ കാരാട്ടിന്റെ പൊടിപോലും കാണാനില്ല. ത്രിപുരയില്‍ തോറ്റ് തുന്നംപാടിയതോടെ കേന്ദ്രനേതാക്കളെല്ലാം മാളത്തില്‍ കഴിയുകയാണ്. അതിന് പുറമേയാണ് പിണറായിയും കുടുംബവും ഉണ്ടാക്കുന്ന നാണക്കേട്. അതില്‍ നിന്ന് ജനശ്രദ്ധതിരിക്കാനാണ് കമ്മിക്കുട്ടന്‍മാരെ കൊണ്ട് ഏഷ്യാനെറ്റ് ഓഫീസില്‍ അക്രമം അഴിച്ചുവിട്ടത്. അത് ലോകപരാജയമായി മാറിയിരിക്കുകയാണ്. കാരണം മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി വാതോരാതെ പറയുന്ന സഖാക്കള്‍ക്കെതിരെ ദേശീയ മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. എന്നിട്ടും പിണറായിയുടെ മുന്നില്‍ അടിയറവെച്ച നാക്ക് പുറത്തെടുക്കാന്‍ കേന്ദ്രനേതൃത്വത്തിന് കഴിയുന്നില്ല. നാറ്റക്കേസാണെന്ന് അറിയാഞ്ഞിട്ടില്ല. പക്ഷെ, അതല്ലാതെ വേറെ വഴിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends