Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പിണറായിസം പൊലിപ്പിക്കാന്‍ ജനങ്ങളെ പിഴിയുന്നു;വെളുപ്പിക്കാന്‍ വേണ്ടി ഖജനാവിലെ കാശ് പൊടിക്കുന്നു,മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ ടീമിന് കരാര്‍ കാലാവധി നീട്ടി നല്‍കി,ധൂര്‍ത്തിന്റെ പുതിയ വേര്‍ഷന്‍

05 MARCH 2023 01:36 PM IST
മലയാളി വാര്‍ത്ത

ഊതിപ്പെരുപ്പിച്ച് കെട്ടിപ്പൊക്കുന്ന പിണറായിസം. അതിന് ഖജനാവില്‍ നിന്ന് പൊടിക്കുന്നത് കോടികള്‍. മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ സംഘത്തിന്റെ കരാര്‍ കാലാവധി നീട്ടി നല്‍കി. നവംബറില്‍ കാലാവധി കഴിഞ്ഞ 12 അംഗ സംഘത്തിനാണ് ജോലിയില്‍ തുടരാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കമ്യൂണിസം അല്ല പിണറായിസം പെരുപ്പിച്ച് കാട്ടാന്‍ മുടിക്കുന്നത് ഏകെജി സെന്ററില്‍ നിന്നുള്ള നീക്കിയിരുപ്പോ, പാര്‍ട്ടി ഫണ്ടില്‍ നിന്നോ മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്നോ അല്ല.....ഖജനാവില്‍ നിന്നാണ്. ജനങ്ങളുടെ കാശില്‍ നിന്നാണ്. കേരളം കടംകയറി മുടിഞ്ഞ് നില്‍ക്കുമ്പോഴാണ് ഈ അധിക ധൂര്‍ത്ത്. ഈ ലക്ഷങ്ങള്‍ ചെലവാക്കുന്നത് കൊണ്ട് ജനങ്ങള്‍ക്ക് എന്തേലും ഗുണം ഉണ്ടോ അതും ഇല്ല. പിണറായി പിണറായി എന്ന പേര് സോഷ്യല്‍മീഡിയയില്‍ അങ്ങനെ നിറയണം. അതിന് വേണ്ടി പിന്നാമ്പുറത്ത് പണിയെടുക്കുന്ന സംഘത്തെ കൊഴുപ്പിച്ച് സര്‍ക്കാര്‍. സര്‍ക്കാരിന്റെ വാര്‍ത്താ വിതരണത്തിന് ഇന്‍ഫര്‍മേഷന്‍സ് ആന്റ് പബ്ലിക് റിലേഷന്‍ വിഭാഗം ഉള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ പേജുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ ചെലവിട്ടുള്ള കരാര്‍ നിയമനം. പൊള്ളയായ ഒരു സര്‍ക്കാരിനെ ഊതിപ്പെരുപ്പിക്കലാണ് ഇന്‍ഫര്‍മേഷന്‍സ് ആന്റ് പബ്ലിക് റിലേഷന്‍ വിഭാഗത്തിന്റെ പണി. എന്നാല്‍ പിണറായി സ്വന്തം പേരും പെരുമയും പൊക്കി കാണിക്കാനാണ് സ്വന്തമായ് സോഷ്യല്‍മീഡിയ ടീമിനെ വെച്ചിരിക്കുന്നത്. സ്വന്തം പേര് പൊക്കിപ്പിടിക്കണേല്‍ സ്വന്തം ശമ്പളത്തില്‍ നിന്ന് എടുത്ത് കൊടുക്കണം അല്ലാതെ ജനങ്ങളുടെ കാശില്‍ കൈയ്യിട്ട് വാരരുത്.

മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ ടീമിന് 6,64000 രൂപയാണ് പ്രതിമാസ ശമ്പള ഇനത്തില്‍ നല്‍കുന്നത്. കണക്കുകള്‍ ഇങ്ങനെ.....
സോഷ്യല്‍മീഡിയ ടീമിനെ നയിക്കുന്ന കരാര്‍ ജീവനക്കാരന് ശമ്പളയിനത്തില്‍ പ്രതിമാസം നല്‍കുന്നത്. 75,000 രൂപ
കണ്ടന്റ് മാനേജര്‍ക്ക് 70,000 രൂപ
സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍ 65,000
സോഷ്യല്‍മീഡിയ കോര്‍ഡിനേറ്റര്‍ 65,000
കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് 65,000
ഡെലിവറി മാനേജര്‍ 53,200
റിസര്‍ച്ച് ഫെല്ലോ 53,000
കണ്ടന്റ് ഡെവലപ്പര്‍ 53,000
കണ്ടന്റ് അഗ്രഗേറ്റര്‍ 53,000
ഡാറ്റ റിപ്പോസിറ്ററി മാനേജര്‍ 45,000
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് 22,290
ഇങ്ങനെയാണ് സോഷ്യല്‍മീഡിയ സംഘത്തിന്റെ പ്രതിമാസ വേതനം. ആകെ കണക്ക് നോക്കിയാല്‍ മാസം 6,64,490 രൂപയാണ് മുഖ്യമന്ത്രിയെ തള്ളിമറിക്കുന്നതിന് വേണ്ടി മാത്രം ഖജനാവില്‍ നിന്ന് പൊടിക്കുന്നത്. ഇതില്‍ 4 പേരില്‍ നിന്ന് 44,420 രൂപയാണ് ആദായനികുതി ഇനത്തില്‍ മാത്രം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും സോഷ്യല്‍മീഡിയ സൈറ്റുകളും പരിപാലിക്കുന്നതിനാണ് താല്‍ക്കാലിക ജീവനക്കാരുടെ ഈ പട്ടിക. സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ രൂപീകരണവും തപാല്‍ സെര്‍വറിന്റെ മെയ്ന്റനന്‍സും എന്ന ശീര്‍ഷകത്തിലാണ് ശമ്പള വിതരണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 9 പേരാണ് സോഷ്യല്‍മീഡിയ സംഘത്തില്‍ ഉണ്ടായിരുന്നത്. 2022 മെയ് 16 മുതല്‍ 6 മാസത്തേക്കായിരുന്നു ആദ്യ നിയമനം. നവംബര്‍ 15ന് കരാര്‍ അവസാനിച്ച സംഘത്തിനാണ് 1 വര്‍ഷത്തേക്ക് കൂടി നിയമനം പുതുക്കി നല്‍കിയത്.

ഇതിനും മാത്രം ഊതിപ്പെരുപ്പിച്ച് കാണിക്കാന്‍ എന്താണ് ഉള്ളത്. ഒന്നുമില്ല വെളുപ്പിച്ചെടുക്കല്‍ അതാണ് ലക്ഷ്യം. കേരളത്തിന് അന്നം തരുന്ന ദൈവം,വീട് തരുന്ന ദൈവം ഇതുപോലെത്തെ തള്ളുകള്‍ പടച്ച് വിടലാണ് പണി. പിന്നെ ഇരട്ടച്ചങ്കന്‍ പവര്‍ ഇതൊക്കെ ഇങ്ങനെ ബിജിഎം ഇട്ട് ബില്‍ഡപ്പിലിറക്കും. എങ്ങുമെത്താത്ത കുറേ പദ്ധതികള്‍ ഉണ്ടല്ലോ അതങ്ങ് പൊലിപ്പിച്ച് കാണിക്കുക. നോക്കുമ്പോള്‍ കേരളത്തിന് വേണ്ടി സര്‍ക്കാര്‍ വക ഇഷ്ടം പോലെ പദ്ധതികള്‍. പക്ഷെ ഇതില്‍ എത്രയെണ്ണം ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടു എന്ന് ചോദിച്ചാല്‍ സര്‍ക്കാര്‍ കൈമലര്‍ത്തും. മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ ടീമിന്റെ പിആര്‍ പണി കണ്ടാല്‍ തോന്നും സര്‍ക്കാര്‍ പദ്ധതികളല്ല ഇതിന്റെയെല്ലാം കാശ് പിണറായീടെ വീട്ടില്‍ നിന്നാണ് കൊണ്ടുവരുന്നതെന്ന്. എങ്ങനെ നോക്കിയാലും തലയെടുപ്പോടെ പിണറായിയെ എഴുന്നള്ളിച്ച് കാണിക്കും. സിപിഎമ്മിനേക്കാള്‍ വലിയ ബില്‍ഡപ്പാണ് പിണറായിക്ക് കൊടുക്കുന്നത്. സിപിഎം എന്നാല്‍ പിണറായി......പിണറായി എന്നാല്‍ സിപിഎം. വേറെയും കമ്യൂണിസ്റ്റ് നേതാക്കള്‍ കേരളം ഭരിച്ചിട്ടുണ്ട്. പേരിനും പെരുമയ്ക്കും അവരാരും ഇത്ര പ്രഹസനം കാണിച്ചിട്ടില്ല. അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ജനകീയരായവരാണ്. ഇവിടെ ഒരാള്‍ ജനകീയ നേതാവാകാന്‍ ചുറ്റിനും പിആര്‍ വര്‍ക്ക് ടീമിനെ വെച്ചിരിക്കുകയാണ്. എത്ര വെളുപ്പിച്ചിട്ടും ഒന്നും ഏല്‍ക്കുന്നില്ല. ജനങ്ങല്‍ക്ക് ചതുര്‍ത്ഥി കാണുന്നത് പോലെയാണ് പിണരായിയെ കാണുന്നത്. സ്‌നേഹം കൊണ്ട് അവര്‍ വീര്‍പ്പുമുട്ടിക്കുകയാണ്. ധാര്‍ഷ്ട്യം,ജനങ്ങളെ കാണണ്ട,ജനങ്ങളുമായ് ഒരു ബന്ധവുമില്ലാത്തെ നേതാവ് അതാണ് പിണറായി. ജയ് വിളിക്കുന്ന അന്തം കമ്മികള്‍ കാണും. പക്ഷെ യതാര്‍ത്ഥ ജനങ്ങള്‍ ഈ സര്‍ക്കാരിനെക്കൊണ്ട് പൊറുതിമുട്ടി കഴിഞ്ഞു. എത്ര വെളുപ്പിക്കാന്‍ നോക്കിയാലും ആ മുഖം വികൃതമാണ്. ചെയ്ത കൂട്ടുന്നതൊക്കെ ബൂമറാങ് പോലെ തിരിച്ചടിച്ച് തുടങ്ങി. ഇനി കുറേ വെള്ളം കുടിക്കും. ഈ വെളുപ്പിക്കലൊന്നും മതിയാകാതെ വരും പിണറായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends