സിഎം രവീന്ദ്രനെ വിരട്ടും ഇപ്പം പിണറായിയുടെ ജോലി ഇതാണ് എല്ലാം അഡ്ജസ്റ്റ്മെന്റ് ആണല്ലോ

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചൊവ്വാഴ്ച ഇ.ഡി ചോദ്യം ചെയ്യും.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ വൻ തുക കമ്മീഷൻ ഇനത്തിൽ നഷ്ടപ്പെട്ട കേസിലാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷുമായുള്ള സ്വകാര്യ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ.
സി.എം രവീന്ദ്രന്‍റെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് മുന്നോടിയായി പുറത്തുവന്ന സ്വകാര്യ സന്ദേശങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയായി. രാത്രി വൈകി അശ്ലീലച്ചുവയുള്ള സന്ദേശങ്ങളാണ് രവീന്ദ്രൻ സ്വപ്നയ്ക്ക് അയച്ചത്. രവീന്ദ്രന്‍റെ നിലവിട്ട സന്ദേശങ്ങളെ പ്രോൽസാഹിപ്പിക്കുന്ന രീതിയിലായിരുന്നില്ല സ്വപ്നയുടെ മറുപടികൾ. അതേ സമയം നിയമസഭാ തിരക്ക് പറഞ്ഞ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാക്കാനാകും മുഖ്യമന്ത്രിയുടെ ശ്രമം. ഏതായാലും എല്ലാം കാത്തിരുന്ന് തന്നെ കാണേണ്ടി വരും. സി. എം രവീന്ദ്രൻ ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരായത് നാലു തവണ നോട്ടീസ് അയച്ചശേഷമാണ്. എന്നാൽ ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ചോദ്യംചെയ്യൽ മാറ്റിവെക്കണമെന്ന് ഇതുവരെ സി.എം രവീന്ദ്രൻ ആവശ്യം ഉന്നയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























