ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ സൗഹൃദം സ്ഥാപിച്ചു... ഒടുവില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കി

ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ സൗഹൃദം സ്ഥാപിച്ച് വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കി.കാപ്പി കുടിക്കാന്‍ വിളിച്ചുവരുത്തിയ വിദ്യാര്‍ത്ഥിനിയെ കാറില്‍ വച്ച് ബലംപ്രയോഗിച്ച് ചുംബിച്ച ചിത്രം രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിലെ വിദ്യാര്‍ത്ഥിനിയായ കോഴിക്കോട് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. വഴങ്ങാതിരുന്നപ്പോള്‍ ക്രൂരമര്‍ദ്ദനവും ഏല്‍ക്കേണ്ടിവന്നു.
വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ആലപ്പുഴ സ്വദേശി അബ്ദുള്‍ കലാമിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ സ്വിച്ച് ഓഫാണ്. കളമശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അന്വേഷിക്കുന്നത്.
ഏതാനും മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നതിനിടെയാണ് യുവതിയുമായി സഹപാഠി സൗഹൃദം സ്ഥാപിക്കുന്നത്. കാപ്പി കുടിക്കാന്‍ വിളിച്ചുവരുത്തിയ വിദ്യാര്‍ത്ഥിനിയെ കാറില്‍ വച്ചാണ് ചുംബിച്ചത്. ഈ ചിത്രങ്ങള്‍കാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ കുസാറ്റ് കാമ്പസ്, ഷൊര്‍ണൂര്‍, ഫോര്‍ട്ടുകൊച്ചി, കാക്കനാട് എന്നിവിടങ്ങളില്‍ എത്തിച്ചാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. സഹിക്കവയ്യാതെ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























