ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് ഒരാള്‍ മരിച്ചു... ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന ഉറങ്ങിയയാള്‍ തെറിച്ചുവീഴുകയായിരുന്നുവെന്ന് സഹയാത്രികര്‍

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് ഒരാള്‍ മരിച്ചു. ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന ഉറങ്ങിയയാളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. തിരുവനന്തപുരം സ്വദേശി കുഞ്ഞുമോന്‍ എന്നയാളാണ് മരിച്ചത്.
മലപ്പുറം താനൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു കുഞ്ഞുമോന്‍. ട്രെയിന്‍ ഓടുന്നതിനിടെ ഇയാള്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
കുഞ്ഞുമോന്‍ തെറിച്ചുവീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന യാത്രക്കാര്‍ ബഹളംവെച്ചു. വിവരം ഉടന്‍ തന്നെ താനൂര്‍ സ്‌റ്റേഷന്‍ മാസ്റ്ററെയും, റെയില്‍വേ സംരക്ഷണ സേനയെയും അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞുമോനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്. വാതില്‍പ്പടിയില്‍ ഇരുന്ന ഉറങ്ങുകയായിരുന്ന കുഞ്ഞുമോന്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് സഹയാത്രികര്‍ പൊലീസിന് നല്‍കിയ മൊഴി.
https://www.facebook.com/Malayalivartha

























