സങ്കടം അടക്കാനാവാതെ നിലവിളിച്ച്... കൊച്ചി മുളന്തുരുത്തിയില്‍ പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം...

കൊച്ചി മുളന്തുരുത്തിയില്‍ പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. മുളന്തുരുത്തി വടക്കേക്കരയില്‍ വീട്ടില്‍ അജോയുടെയും നിമിതയുടെയും മകന്‍ നിമജ് കൃഷ്ണയാണ് മരിച്ചത്. വേര്‍പാട് സഹിക്കാനാവാതെ നിലവിളിച്ച് ഉറ്റവരും ബന്ധുക്കളും.
ചേട്ടന്‍ നീരജ് പഴം കഴിക്കുന്നത് കണ്ട് നിമജ് കഴിക്കാന്‍ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയില്‍ കുരുങ്ങി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ മുളന്തുരുത്തി ആശുപത്രിയിലും അവിടെ നിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം അമ്മ നിമിതയുടെ നടക്കാവില്‍ ഉള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയിലാണ് നടക്കുക.
"
https://www.facebook.com/Malayalivartha


























