Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

25,000 രൂപയുടെ കൈക്കൂലി ട്രാപ്പ് കേസില്‍ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും അസിസ്റ്റന്റിനെയും തലസ്ഥാന വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു

06 MARCH 2023 09:27 AM IST
മലയാളി വാര്‍ത്ത

25,000 രൂപയുടെ കൈക്കൂലി ട്രാപ്പ് കേസില്‍ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും അസിസ്റ്റന്റിനെയും തലസ്ഥാന വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു... വിജിലന്‍സ് കൊണ്ടു വന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ സെക്രട്ടറിയുടെയും ഒ.എ. യുടെയും കൈവിരലുകള്‍ മുക്കിയപ്പോള്‍ ലായനി പിങ്ക് നിറമായി മാറി. ഇതോടെ കൈക്കൂലി പണമായ കെണിപ്പണം ഇവര്‍ കൈപ്പറ്റിയതായി ശാസ്ത്രീയമായി സ്ഥിരീകരിച്ചു


25,000 രൂപയുടെ കൈക്കൂലി ട്രാപ്പ് കേസില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും ഓഫീസ് അസിസ്റ്റന്റിനെയും തലസ്ഥാന വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു.


തിരുവല്ല മുന്‍സിപ്പല്‍ സെക്രട്ടറി അമ്പലപ്പുഴ സദാനന്ദപുരം അനുപമയില്‍ സ്റ്റാലിന്‍ (51), ഓഫീസ് അസിസ്റ്റന്റ് മണ്ണടി പാലവിള കിഴക്കേതില്‍ ഹസീന ബീഗം (42) എന്നിവരെയാണ് റിമാന്റ് ചെയ്തത്. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി രാജകുമാര അവധിയിലായതിനാല്‍ ചുമതല വഹിക്കുന്ന ഒന്നാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാറാണ് പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലടച്ചത്.

തിരുവല്ലയിലെ ഖരമാലിന്യ സംസ്‌കരണ യൂണിറ്റിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും മാര്‍ച്ച് 3 ന് വിജിലന്‍സിന്റെ പിടിയിലായിരുന്നു.



നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണ കരാറുകാരനായ ക്രിസ്റ്റഫറില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അറസ്റ്റിന് പിന്നാലെ ഇവരുടെ വീടുകളിലും വിജിലന്‍സ് പരിശോധന നടത്തിയതില്‍ ഒരേ നമ്പര്‍ പ്ലേറ്റുള്ള രണ്ടു മോട്ടോര്‍ ബൈക്കുകള്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് സെക്രട്ടറി ക്രിസ്റ്റഫറോട് ആവശ്യപ്പെട്ടത്. ഇതില്‍ 25000 രൂപ ഇന്നലെ അത്യാവശ്യമായി വേണമെന്ന് ശഠിച്ചു. ഇതോടെ ക്രിസ്റ്റഫര്‍ വിജിലന്‍സിനെ സമീപിച്ചു. ഫിനോഫ്തിലിന്‍ പുരട്ടിയ 500 ന്റെ 50 നോട്ടുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നോട്ടു നമ്പരുകള്‍ രേഖപ്പെടുത്തിയ എന്‍ട്രസ്റ്റ്‌മെന്റ് മഹസര്‍ തയ്യാറാക്കി വിജിലന്‍സ് ക്രിസ്റ്റഫറിന്റെ കൈവശം കൊടുത്തുവിട്ടു.


3 ന് വൈകിട്ട് നാലിന് സെക്രട്ടറിയുടെ ഓഫീസിലെത്തി പണം കൈമാറി. സെക്രട്ടറി പണം മേശയിലിട്ടശേഷം ഹസീനയെ വിളിച്ച് കൈമാറി. പണമടങ്ങിയ കവറുമായി ഹസീന പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്. സെക്രട്ടറിയുടെ സ്വകാര്യ അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് തുക തന്റെ പക്കല്‍ തന്നതെന്ന് ഹസീന വിജിലന്‍സില്‍ മൊഴിനല്‍കി. വിജിലന്‍സ് കൊണ്ടു വന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ സെക്രട്ടറിയുടെയും ഒ.എ. യുടെയും കൈവിരലുകള്‍ മുക്കിയപ്പോള്‍ ലായനി പിങ്ക് നിറമായി മാറി. ഇതോടെ കൈക്കൂലി പണമായ കെണിപ്പണം ഇവര്‍ കൈപ്പറ്റിയതായി ശാസ്ത്രീയമായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.



രണ്ടു ഗസറ്റഡ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കിയാണ് ട്രാപ്പും അറസ്റ്റും നടത്തിയത്. പത്തനംതിട്ട സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ കോശിക്കുഞ്ഞിനെയും തിരുവല്ല മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ സുനിലിനെയും സാക്ഷികളായി ക്രിസ്റ്റഫര്‍ക്കൊപ്പം കൂട്ടിയിരുന്നു. ഇവര്‍ സാധാരണക്കാരെപ്പോലെ പെരുമാറിയതിനാല്‍ സെക്രട്ടറിക്ക് സംശയം തോന്നിയില്ല. വിജിലന്‍സ് ഏതു ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും എപ്പോള്‍ ആവശ്യപ്പെട്ടാലും രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരെ വിട്ടു നല്‍കണമെന്ന് വിജിലന്‍സ് സര്‍ക്കുലര്‍ നിലവിലുണ്ട്. പത്തനംതിട്ട വിജിലന്‍സ് ഡിവൈ.എസ്.പി. ഹരി വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (7 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (9 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (10 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (10 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (10 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (10 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends