സംസ്ഥാനത്തെ 5000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉടന്‍ ലഭിച്ചേക്കും....

സംസ്ഥാനത്തെ 5000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉടന്‍ ലഭ്യമാകും. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ 7569 പേരുടെ പട്ടികയില്‍ നിന്നാണിത്. ഓരോ മണ്ഡലത്തിലെയും കെ ഫോണിന്റെ പോയിന്റ് ഓഫ് പ്രസന്‍സുള്ള പഞ്ചായത്തുകളില്‍ ഏറ്റവും എളുപ്പം കണക്ഷന്‍ നല്‍കാവുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുടുംബങ്ങള്‍ക്കാണ് ആദ്യം നല്‍കുന്നത്.
എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് പത്ത്, മൂന്ന് ശതമാനം വീതം മുന്‍ഗണനയുണ്ട്. എസ്ടി വിഭാഗമില്ലാത്തിടത്ത് അത് എസ്സി വിഭാഗത്തിനും തിരിച്ചും അധികം നല്‍കും. രണ്ട് വിഭാഗങ്ങളുമില്ലെങ്കില്‍ ബിപിഎല്ലുകാര്‍ക്ക് മാത്രമായും നല്‍കും.
റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മാണം തടസ്സപ്പെട്ടിരിക്കുന്ന ഭാഗങ്ങളിലൊഴികെ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും മാര്‍ച്ച് 31ന് മുമ്പായി ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha


























