വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താല്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്ന ആരുടെയും പെന്‍ഷന്‍ ഇപ്പോള്‍ തടയേണ്ടെന്ന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

പെന്ഷന് തടയില്ല. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താല്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്ന ആരുടെയും പെന്‍ഷന്‍ ഇപ്പോള്‍ തടയേണ്ടെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം.
വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ട അവസാന ദിവസം ഫെബ്രുവരി 28 ആയിരുന്നു. തദ്ദേശ സ്ഥാപനങ്ങളാണ് ഗുണഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത്. എന്നാല്‍ ചില കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളുമടക്കം ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടില്ല.
മാത്രവുമല്ല പലയിടങ്ങളിലും സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാകാത്തത് എത്രപേരെന്ന് കൃത്യമായി കണക്കെടുക്കാനായിട്ടില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നിങ്ങനെ നാല് മാസങ്ങളിലായാണ് സര്‍ട്ടിഫിക്കറ്റ് നടപടികള്‍ നടന്നത്. കണക്കുകള്‍ കൃത്യമായി ലഭിച്ച ശേഷമേ പെന്‍ഷന്‍ വിലക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ. നിലവില്‍ 52.5 ലക്ഷം പേരാണ് സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹികസുരക്ഷ പെന്‍ഷന്‍ പദ്ധതിയിലുള്ളത്. വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ക്ക് ക്ഷേമ പെന്‍ഷന് അര്‍ഹതയില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഉയര്‍ന്ന വരുമാനമുള്ളവരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബവാര്‍ഷിക വരുമാനമായി കണക്കാക്കാനായിരുന്നു നിര്‍ദേശമുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























