പാലക്കാട് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിനു മുന്നിലെ റോഡില്‍ പരന്ന പാറപ്പൊടിയിലും കല്ലിലും തെന്നി ബൈക്ക് യാത്രക്കാരന്‍ വീണത് കാറിനടിയിലേക്ക് ... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിര്‍മാണം നടക്കുന്ന കെട്ടിടത്തിനു മുന്നില്‍ റോഡില്‍ പരന്ന പാറപ്പൊടിയിലും കല്ലിലും തെന്നി മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ കാറിനടിയില്‍ പെട്ട് മരിച്ചു....
അഖില ഭാരത അയ്യപ്പ സേവാ സംഘം യൂണിയന്‍ പ്രസിഡന്റും എന്‍എസ്എസ് കുന്നത്തൂര്‍മേട് കരയോഗം സെക്രട്ടറിയുമായ ചിറ്റൂര്‍ റോഡ് ശ്രീഗിരിയില്‍ ശങ്കരന്‍ നായര്‍ (84) ആണു മരിച്ചത്.
ജില്ലാ സഹകരണ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനും ആഞ്ജനേയ സേവാ സമിതി പ്രസിഡന്റുമാണ്. ബൈക്ക് ഓടിച്ചിരുന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കുന്നത്തൂര്‍മേട് ശാരദാലയത്തില്‍ സി.വി.ചന്ദ്രശേഖരനാണ് (62) പരുക്കേറ്റത്. ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
കല്‍മണ്ഡപം ജംഗ്ഷന്‍ കുന്നത്തൂര്‍ മേട് റോഡില്‍ പാറക്കുളത്തിനു സമീപത്തായി ഇന്നലെ 12.30നായിരുന്നു അപകടമുണ്ടായത്്. കല്‍മണ്ഡപത്തു നിന്നു കുന്നത്തൂര്‍മേട്ടിലേക്കു പോകുകയായിരുന്നു ഇരുവരും. റോഡിലേക്കു തെറിച്ചു വീണ ശങ്കരന്‍ നായര്‍, പിന്നാലെയെത്തിയ കാറിനടിയില്‍പെട്ടാണ് അപകടമുണ്ടായതെന്ന് പൊലീസ് തലയ്ക്കു ഗുരുതര ക്ഷതമേറ്റതായും സംശയം. പരിസരത്തുണ്ടായിരുന്നവര്‍ ശങ്കരന്‍ നായരെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ .
https://www.facebook.com/Malayalivartha


























