ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ... തലസ്ഥാനത്ത് ഇന്ന് ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം....

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതല്‍ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാളെ വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.
ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. വാഹനങ്ങള്‍ പോലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. നഗരവീഥികളെല്ലാം പൊങ്കാലയിടാനുള്ള അടുപ്പുകളെല്ലാം നേരത്തെ ഭക്തര്‍ ഒരുക്കി കഴിഞ്ഞു .ഫുട്പാത്തില്‍ അടുപ്പുകള്‍ കൂട്ടാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























